Breaking News

ബഹ്‌റൈനിൽ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്;തിരുവനന്തപുരം സ്വദേശി മുങ്ങിയത് കോടികളുമായി

മനാമ: വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച മലയാളിയുടെ തട്ടിപ്പിന് വലിയ വ്യാപ്തിയുണ്ടെന്ന് വ്യക്തമായി.തിരുവനന്തപുരം സ്വദേശിയായ ഇയാൾ മുങ്ങിയത് കോടികളുമായാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾ
കബളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, കൂടുതൽ പരാതികൾ വന്നതോടെ ഇതിലും വലിയ തുക തട്ടിയാണ് ഇയാളും സംഘവും മുങ്ങിയതെന്ന് വ്യക്തമാകുന്നു. തട്ടിപ്പ് നടത്താൻ ഒരു വർഷം നീണ്ട ആസൂത്രണമാണ് ഇയാളും സം ഘവും നടത്തിയത്. തട്ടിപ്പിനായി വലിയ തുക ഇൻവെസ്റ്റ് ചെയ്തശേഷമാണ് ഇവർ രംഗത്തെത്തിയത്.
ആധുനിക സൗകര്യങ്ങളുള്ള ഓഫിസും ജീവനക്കാരുമടങ്ങുന്ന അന്തരീക്ഷം ഒരുക്കിയശേഷമായിരുന്നു വ്യാപാരസ്ഥാപനങ്ങളെ സമീപിച്ചിരുന്നത്. ജനറൽ ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ എന്ന നിലയിൽ ലൈസൻസുള്ള സ്ഥാപനത്തിന് ഏകദേശം എല്ലാ ബിസിനസുകളും നടത്താൻ കഴിയുമായിരുന്നു.
ആ സൗകര്യം ഉപയോഗിച്ച് ട്രാവൽ ഏജൻസികൾ, കൺസ്ട്രക്ഷൻ സാധനങ്ങളും ഉപകരണങ്ങളും ഹെവി വെഹിക്കിൾ പാർട്സും വിൽക്കുന്ന കമ്പനികൾ, ഹോട്ടലുകൾ, ഫുഡ്, ഗ്രോസറി, ചിക്കൻ തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ടെലിഫോൺ കമ്പനികൾ അടക്കം ഒരുവിധം എല്ലാസ്ഥാപനങ്ങളെയും ഇവർക്ക് വലയിലാക്കാനായി.
വൈറ്റ് പേപ്പറുകൾ മുതൽ ഹെവി എക്വിപ്മെന്റുകൾ വരെ ഇവർ വാങ്ങിക്കൂട്ടിയവയിൽപ്പെടും. ആദ്യം ഒന്നു രണ്ടുതവണ പണം കൃത്യമായി നൽകുകയും ചെക്കുകൾ കൃത്യമായി പാസാവുകയും ചെയ്തതോടെ കൂടുതൽ തുകയുടെ സാധനങ്ങൾ ക്രെഡിറ്റിൽ നൽകാൻ വ്യാപാരസ്ഥാപനങ്ങൾ തയാറാവുകയായിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.