ദുബായ്: ഫുഡ് ഡെലിവറി റൈഡർമാർക്ക് വമ്പൻ തൊഴിലവസരം വാഗ്ദാനം ചെയ്ത് യു.എ.ഇയിലെ സ്വകാര്യ കമ്പനി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തൊഴിൽ സേവന ദാതാക്കളായ ട്രാൻസ് ഗാർഡ് ഗ്രൂപ്പാണ് 1000 ബൈക്ക് റൈഡർമാരെ റിക്രൂട്ട് ചെയ്യുന്നത്. ആഗസ്റ്റ് 19 മുതൽ 22 വരെ ജബൽ അലി 6, സോനാപൂർ 11 എന്നിവിടങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെന്റുകളിൽ ഉദ്യോഗാർഥികൾക്ക് നേരിട്ട് പങ്കെടു
ക്കാം.
രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ഇന്റർവ്യൂ സമയം. ഈ വർഷം ഫെബ്രുവരിക്കുമുമ്പ് ഇരു ചക്ര വാഹനമോടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയവർക്കാണ് അവസരമെന്ന് കമ്പനി അറിയിച്ചു. പ്രതിമാസ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസ സൗകര്യത്തോടൊപ്പം മോട്ടോർ
ബൈക്ക്, മൊബൈൽ ഫോൺ,
സിം കാർഡ്, മെഡിക്കൽ ഇൻഷുറൻസ്, വിസ, വർഷത്തിലൊരിക്കൽ സൗജന്യ വിമാന ടിക്കറ്റ്, പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി എന്നിവ അനുവദിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
പ്രതിമാസം 1500 ദിർഹമാണ് ശമ്പളം. കൂടാതെ, ഓവർ ടൈം ആനുകൂല്യങ്ങളും പെട്രോൾ അലവൻസായി 300 ദിർഹവും നൽകും.
ഈ വർഷം രണ്ടാം തവണയാണ് ട്രാൻസ്ഗാർഡ് ഗ്രൂപ് മെഗാ റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇക്കഴിഞ്ഞ മെയ്യിൽ എമിറേറ്റ്സ് ആസ്ഥാനത്ത് ഷോഫർ ഡ്രൈവർമാർക്കായി കമ്പനി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയിരുന്നു.
ഫുഡ് ഡെലിവറി രംഗത്ത് പരിചയസമ്പന്നരായ ബൈക്ക് റൈഡർമാർക്ക് മികച്ച അവസരമാണിതെന്ന് ട്രാൻസ്ഗാർഡ് ഗ്രൂപ് തലവൻ അലൻ മെക്ലീൻ പറഞ്ഞു. 2001ൽ സ്ഥാപിതമായ ട്രാൻസ്ഗാർഡ് ഗ്രൂപ് ഇതിനകം 61,000ത്തിലധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.