Breaking News

ബഹ്റൈനിൽ ആണവ നിലയം സ്ഥാപിക്കുന്നതിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യും

മനാമ : വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് രാജ്യത്ത് അത്യാധുനിക ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ ഗുണദോഷങ്ങൾ എംപിമാർ ചർച്ച ചെയ്യുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡൻ്റ് എംപി അഹമ്മദ് അൽ സലൂം മാധ്യമങ്ങളോട് പറഞ്ഞു. ഇവ സ്‌ഥാപിക്കുന്നതിലൂടെ രാജ്യത്തെ വലിയൊരു ഊർജ്ജ സ്രോതസ്സിന് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ആണവോർജ വികസനത്തിൽ രാജ്യാന്തര പങ്കാളികളുടെയും, സുസ്ഥിര ഊർജ യൂണിറ്റ് (എസ്ഇയു), ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇഡബ്ല്യുഎ), ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്‌സ് മന്ത്രാലയം എന്നിവരുടെയും സഹകരണം നേടിക്കൊണ്ട് കർശനമായ സുരക്ഷാ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നടപ്പിലാക്കുകയെന്ന് ബെറ്റർ ലൈഫ് ചാരിറ്റി സൊസൈറ്റി ബോർഡ് ചെയർമാൻ കൂടിയായ അൽ സലൂം പറഞ്ഞു.
യുഎഇ, സൗദി അറേബ്യ തുടങ്ങിയ മറ്റ് രാജ്യങ്ങൾ ഇപ്പോൾ തന്നെ തങ്ങളുടെ ഊർജ വൈവിധ്യവൽക്കരണ തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം, ആണവോർജ്ജം നടപ്പിലാക്കുന്നതിന്റെ സാധ്യതാ പഠനങ്ങൾ, റെഗുലേറ്ററി അംഗീകാരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, വിദഗ്ദ്ധരായ തൊഴിലാളികളെ പരിശീലിപ്പിക്കൽ എന്നിവ അടക്കം നടപ്പിലാക്കേണ്ടതുണ്ട്.  ആണവോർജ്ജ നിലയങ്ങൾ നിർമിക്കാൻ ചെലവേറിയതാണെങ്കിലും പ്രവർത്തിപ്പിക്കാൻ താരതമ്യേന ചിലവ് കുറവാണ്. ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ അഭിപ്രായത്തിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്‌സ്, 3 ഡി പ്രിൻ്റിങ് എന്നിവയുടെ സഹായത്തോടെയുള്ള പുതിയ ന്യൂക്ലിയർ പവർ സാങ്കേതികവിദ്യകൾ ഈ മേഖലയിൽ  പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യു.എ.ഇ.യിൽ പൂർണമായും പ്രവർത്തിക്കുന്ന ആണവനിലയമുണ്ട്. വിഷൻ 2030 പദ്ധതിയിൽ സൗദി അറേബ്യയും ഈയൊരു  ലക്ഷ്യത്തിലാണുള്ളത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.