മസ്കത്ത് : തൊഴിലാളികള്‍ക്ക് അവരുടെ പരാതികള്‍ അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം.. 50ഓ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളിലെ ഓരോ തൊഴിലുടമയും പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തൊഴിലുടമ തനിക്കെതിരെയെടുത്ത തീരുമാനത്തിനെതിരെ തൊഴിലാളിക്കും തന്റെ പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. പരാതികള്‍ ആദ്യം നേരിട്ട് മാനജേര്‍ക്ക് സമര്‍പ്പിക്കണം. രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ പരാതിക്ക് മാനേജര്‍ നേരിട്ട് മറുപടി നല്‍കണം. മറുപടി ലിഭിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് തന്റെ പരാതി തൊഴിലുടമക്കോ അവന്റെ പ്രതിനിധിക്കോ സമര്‍പ്പിക്കാം. ഈ വിഷയത്തില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തൊഴിലുടമയോ അവരുടെ പ്രതിനിധിയോ ഈ കേസില്‍ തീരുമാനമെടുക്കാന്‍ ബാധ്യസ്ഥനാണ്.
ഈ ഘട്ടത്തിലും ബന്ധപ്പെട്ടവരുടെ പ്രതികരണം ലഭിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിലെ യോഗ്യതയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനിലേക്ക് ഒരു സെറ്റില്‍മെന്റ് അപേക്ഷ സമര്‍പ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതില്ലെന്നും അന്യായമായ നിയമ നടപടികള്‍ക്ക് വിധേയമാകുന്നില്ലെന്നും ഇതുവഴി ഉറപ്പുവരുത്താനാകും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.