ദുബായ് : ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ഡ്രോൺ ഉപയോഗപ്പെടുത്തി ദുബായ് പൊലീസ്. ദുബായുടെ പ്രധാന ബിസിനസ് ഡിസ്ട്രിക്കുകളായ ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി), അപ്ടൗൺ ദുബായ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡ്രോൺ സേവനം പ്രയോജനപ്പെടുത്തുക. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്ററുമായി (ഡിഎംസിസി) സഹകരിച്ചാണ് ആധുനിക ഡ്രോൺ ബോക്സ് സംവിധാനം ഒരുക്കിയത്.
പദ്ധതിയുടെ വിജയകരമെങ്കിൽ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നഗരസുരക്ഷ ഊർജിതമാക്കാൻ ഇതിലൂടെ സാധിക്കും. ജനസാന്ദ്രതയുള്ള ബഹുനിലക്കെട്ടിടങ്ങളിൽ ഈ രീതി ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. അടിയന്തര ഘട്ടങ്ങളിൽ നിമിഷനേരം കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കുന്ന ഡ്രോൺ സ്ഥലത്തെ ദൃശ്യവും വിവരങ്ങളും പൊലീസ് കൺട്രോൾ റൂമിലേക്കു നൽകും. യോജിച്ച സംവിധാനങ്ങളുമായി രക്ഷാസേനകളെ വിന്യസിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കാം.
ആഗോളതലത്തിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകളിലൊന്നാണ് ഡ്രോൺ ബോക്സ് എന്ന് ഡിഎംസിസി എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലായം പറഞ്ഞു. വൈകാതെ നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. അടിയന്തര ഘട്ടങ്ങളിൽ എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ഇതുവഴി സാധിക്കുമെന്ന് ജനറൽ ഡിപാർട്മെന്റ് ഓഫ് ഓപറേഷൻസിലെ ഏരിയൽ സിസ്റ്റം സെന്റർ മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഒമർ അൽമുഹൈരി പറഞ്ഞു.
പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ജെഎൽടി, അപ്ടൗൺ ദുബായ് എന്നിവിടങ്ങളിൽ ഡ്രോണുകൾ വിന്യസിക്കാൻ ദുബായ് പോലീസും ഡിഎംസിസിയും കരാർ ഒപ്പിടുകയും ചെയ്തു. യുഎഇയിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോണിനെ വിന്യസിക്കുന്നത് ഇതാദ്യമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.