മസ്കത്ത് ∙ ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ “സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം” ആരംഭിച്ചു. ഗതാഗത, ആശയവിനിമയം, വിവരസാങ്കേതികം എന്നീ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തുടങ്ങിയത്. ബഹിരാകാശ സൊല്യൂഷനും സേവനങ്ങളുമൊക്കെയായി പ്രാദേശിക സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തുക, ബഹിരാകാശ സംരംഭകത്വം വളർത്തുക, സാങ്കേതിക നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഒമാനിലെ ബഹിരാകാശ സേവനങ്ങളുടെ പ്രാദേശികവത്ക്കരണം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സുൽത്താനേറ്റിന്റെ സാമ്പത്തിക വൈവിധ്യവത്കരണവും സാങ്കേതിക പുരോഗതിയും ലക്ഷ്യമിട്ടാണ് ഈ സംരംഭം രൂപീകരിച്ചത്. “അങ്കാ സ്പേസ് ആൻഡ് ടെക്‌നോളജി” എന്ന ഒമാനിയ കമ്പനി, യുഎക്കിലെ വിഖ്യാത സ്ഥാപനമായ “എക്സോടോപ്പിക്” എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഒരു വർഷം നീളുന്ന ഈ ആക്‌സിലറേറ്റർ പദ്ധതി നടപ്പാക്കുന്നത്.
വാണിജ്യപരമായി ലാഭകരമായ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കാനും ബഹിരാകാശ നവീകരണത്തിൽ ദേശീയ കഴിവുകൾ വളർത്തിയെടുക്കാനും 10 പ്രാദേശിക സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒമാനിലെ ബഹിരാകാശ സംരംഭകത്വത്തിന് ഊർജ്ജം നൽകാൻ ഉദ്ദേശിച്ചുള്ള മന്ത്രാലയ സംരംഭങ്ങളുടെ തുടർച്ചയാണിതെന്ന്, നയങ്ങളും ഭരണസംവിധാനങ്ങളും പ്രതിനിധീകരിച്ച് സംസാരിച്ച ബഹിരാകാശ പദ്ധതിയുടെ ഡയറക്ടർ ജനറലും തലവനുമായ ഡോ. സൗദ് ബിൻ ഹുമൈദ് അൽ ഷുഐലി പറഞ്ഞു.
സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, എർത്ത് ഒബ്സർവേഷൻ, ജിയോസ്‌പേഷ്യൽ അനലിറ്റിക്‌സ്, നാവിഗേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, സ്പേസ്ക്രാഫ്റ്റ് സിമുലേഷൻ, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് തുടങ്ങിയ പ്രധാന മേഖലകളിലാണ് സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം കേന്ദ്രീകരിക്കുന്നത്.
മികച്ച പ്രകടനം കാട്ടുന്ന മൂന്ന് സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭങ്ങളുടെ ദീർഘകാല സുസ്ഥിരതയ്ക്കായി പ്രത്യേക പ്രോത്സാഹന അവാർഡുകളും നൽകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.