ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേതൃയോഗം സര്‍ക്കാരിന് അനുമതി നല്‍ കി. വര്‍ ധനയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി
തിരുവനന്തപുരം:ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേതൃയോഗം സര്‍ക്കാരിന് അനു മതി നല്‍കി.മിനിമം ബസ് ചാര്‍ജ് 10രൂപയാക്കിയേക്കും.വര്‍ധനയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി.
ജനങ്ങളെ വല്ലാതെ ബാധിക്കാത്ത തരത്തില്‍, മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാനാ ണ് ഇടതുമുന്നണി നിര്‍ദേശിച്ചത്.മിനിമം നിരക്ക് 10 രൂപയായി വര്‍ധിപ്പിക്കാനാണ് ഗതാഗത വകുപ്പ് തത്വ ത്തില്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസിയിലും നിരക്ക് ഉയരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ 2020 ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് മിനിമം നിരക്ക് 8 രൂപ യില്‍ നിന്ന് 10 ആക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടുന്നതിനെ എല്‍ഡിഎഫ് അനുകൂലിച്ചില്ലെങ്കിലും നേരിയ വര്‍ധനയുണ്ടാ കും. 2020 ജൂലൈ 3നാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. അ ന്ന് മിനിമം നിരക്ക് 8 രൂപയായി നില നിര്‍ത്തിയെങ്കിലും സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചു. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 70 പൈസ എന്ന നിരക്ക് 90 പൈസയാക്കിയിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.