തെങ്ങണായില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മു ങ്ങേക്കാവില്‍ എം ആര്‍ അജികുമാറിന്റെ മകന്‍ അഭിജിത്ത് എം കുമാര്‍(22) ആ ണ് മരിച്ചത്. ചെത്തിപ്പുഴ ക്രിസ്തുജ്യോതി ജൂനിയര്‍ കോളേജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു
ചങ്ങനാശേരി :ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. തെങ്ങണായില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മുങ്ങേക്കാവില്‍ എം ആര്‍ അജികുമാറിന്റെ മകന്‍ അഭിജിത്ത് എം കുമാര്‍(22) ആണ് മരിച്ചത്. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയര്‍ കോളേജില്‍ അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥിയായിരുന്നു.
ശനിയാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. തെങ്ങണ കരിക്കണ്ടം റോഡില്‍ പുന്നക്കുന്നം ഭാഗത്ത് വച്ചാണ് അപകടം.തെങ്ങണായില്‍ നിന്ന് തിരികെ വീട്ടി ലേക്ക് മടങ്ങും വഴി വീടിന് സമീപത്താ ണ് അപകടം. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുമായി പുന്നക്കുന്നത്ത് വച്ച് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടന്‍ തന്നെ നാട്ടുകാരും ബ സ് യാത്രക്കാരും ചേര്‍ന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല.
ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷി ച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേ ജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധു ക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പുന്നക്കുന്നിലെ വീട്ടുവളപ്പില്‍ ന ടക്കും. തൃക്കൊടി ത്താനം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.മാതാവ്.പരേതയായ ബിന്ദു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.