Breaking News

ബയോമെട്രിക് രജിസ്‌ട്രേഷൻ കൂടുതല്‍ സമയം അനുവദിക്കില്ല; കുവൈറ്റിലെ പ്രവാസികളില്‍ 5.3 ലക്ഷത്തിലേറെ പേര്‍ ഇനിയും ബാക്കി

കുവൈറ്റ് സിറ്റി: ഇതുവരെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ പ്രവാസികളും എത്രയും വേഗം അത് പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുവരണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. താമസക്കാര്‍ക്ക് സഹല്‍ ആപ്പ് വഴിയോ മെറ്റാ പ്ലാറ്റ്‌ഫോം ബയോമെട്രിക് രജിസ്‌ട്രേഷനായി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്തിനകത്ത് തന്നെ എല്ലാ പ്രവാസികളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അഭിയന്തര മന്ത്രാലയം അറിയിച്ചു. അവസാന സമയത്തെ തിരക്ക് ഒഴിവാക്കുന്നതിനായി നേരത്തേ രജിസ്‌ട്രേഷന്‍ മുമ്പ് ചെയ്ത് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതാണ് അഭികാമ്യമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിശ്ചിത സമയത്തിനകം ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്നത് ഗുരുതരമായ പ്രതിസന്ധികള്‍ക്ക് കാരണമാവും. അവരുടെ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് നേരിടേണ്ടിവരിക. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി ബാങ്ക് അക്കൗണ്ടുകളും സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണമായി മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നടപടിക്രമങ്ങള്‍ ആരംഭിച്ച ശേഷം രാജ്യത്ത് പൗരന്‍മാരും പ്രവാസികളും അടക്കം 30 ലക്ഷത്തിലേറെ പേര്‍ ബയോമെട്രിക് ഫിംഗര്‍ പ്രിന്‍റ് രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കി. ഇവരില്‍ 21 ലക്ഷം പേര്‍ പ്രവാസികളാണ്. ഏകദേശം 530,000 പ്രവാസികള്‍ ഇനിയും ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്നും അവര്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമന്നും മന്ത്രാലയം അറിയിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, ഈ വര്‍ഷം ഡിസംബര്‍ അവസാനത്തിനു മുമ്പായി ബയോമെട്രിക്‌സ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും റസിഡന്‍സി വിസകള്‍ പുതുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ നിയന്ത്രിക്കുന്നതിന് പുറമെയാണിത്. ഒരു തവണ രജിസ്‌ട്രേഷന്‍ സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഡിസംബര്‍ 31നു ശേഷം വീണ്ടും സമയം അനുവദിക്കാനിടയില്ല.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

19 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.