ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി നാളെ ഉന്നതതലയോഗം വിളിച്ചു.റവന്യൂ, വനം, തദ്ദേശ മന്ത്രിമാ രും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടു ക്കും. യോഗത്തില്‍ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു
തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി നാളെ ഉന്നതതലയോഗം വിളിച്ചു.റവന്യൂ, വ നം, തദ്ദേശ മന്ത്രിമാരും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടു ക്കും. യോഗത്തില്‍ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങള്‍ പോലും പര്‍വതീകരിക്കുന്നു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകരെ സഹായിക്കാന്‍ അല്ലെന്നും വനംമന്ത്രി പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി.
അപാകത പരിശോധിക്കാന്‍
ഇടുക്കിയില്‍ സമിതി
ഇടുക്കി ജില്ലയിലെ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിലെ അപാകതയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോ ര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി റോഷി അഗസ്റ്റി ന്റെ അധ്യക്ഷതയില്‍ ചേ ര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലാ കലക്ടര്‍, വില്ലേജ് ഓഫീസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുക.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം നേരിട്ടുള്ള പരിശോധനാ റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്ന് സുപ്രീം കോ ടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എ ജി യും സ്റ്റാന്‍ഡിംഗ് കൗണ്‍സലുമായും ചര്‍ച്ച ചെയ്യും.ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടലും പരിഗണനയിലുണ്ട്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവ സം വ്യക്തമാക്കിയിരുന്നു.
ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കാനാണ് ആലോചന. കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ പ്രത്യേ കം നല്‍കും. നിയമവശങ്ങള്‍ അറി യിക്കാന്‍ അഡ്വക്കേറ്റ് ജനറലിനും സ്റ്റാന്‍ഡിങ് കോണ്‍സലിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.