Kerala

ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസ് ; ആരിസ് ഖാന് വധശിക്ഷ

ഡെല്‍ഹി : ഡല്‍ഹി ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ആരിസ് ഖാന് (ജുനൈദ്) വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് ഡല്‍ഹി കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 11 ലക്ഷം രൂപ പിഴയൊടുക്കണം. അതില്‍ 10 ലക്ഷം രൂപ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഡെല്‍ഹി പൊലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്.

കര്‍ത്തവ്യനിര്‍വഹണത്തിനിടെ ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ക്രൂരമായി കൊല്ലപ്പെട്ട രീതി പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാ ണെന്നും കോടതി അഭിപ്രായപ്പെട്ടു. അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സന്ദീപ് യാദവാണ് വിധി പറഞ്ഞത്.2008 സെപ്റ്റംബര്‍ 19നായിരുന്നു കേസി നാസ്പദമായ സംഭവം. സെപ്റ്റംബര്‍ 13ന് 26 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ സ്ഫോടന പരമ്പരകള്‍ക്കുശേഷം പൊലീസ് നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ജാമിയ നഗറിലെ ബട്ല ഹൗസില്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദിന്റെ നേതൃത്വത്തില്‍ ഡെല്‍ഹി പൊലീസും ഇന്ത്യന്‍ മുജാഹിദിന്‍ ബന്ധമുള്ള ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. രണ്ട് മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ മോഹന്‍ ചന്ദും ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതീഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നീ വിദ്യാര്‍ഥികളും കൊലപ്പെട്ടു. ഷഹസാദ് അഹമ്മദ്, ആരിസ് ഖാന്‍ എന്നിവര്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടെന്നുമാണ് പൊലീസ് വിശദീകരണം. കേസില്‍ പിന്നീട് അറസ്റ്റിലായ ഷഹസാദ് അഹമ്മദിന് 2013ല്‍ ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിനെതിരെ ഷഹസാദ് നല്‍കിയ അപ്പീല്‍ ഡെല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.