തിരുവനന്തപുരം: ധര്‍മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ യുഡിഎഫില്‍ ആശയക്കുഴപ്പത്തില്‍.സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ജി.ദേവരാജന്‍ പിന്മാറിയതാണ് യുഡിഎഫിന് തിരിച്ചടിയായത്. സി.കെ. പദ്മനാഭനെയാണ് ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിക്കാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.
ഇരുമുന്നണികളും തെരഞ്ഞെടുപ്പിനെ ലാഘവത്തോടെ കാണുമ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എന്‍ഡിഎയും ബിജെപിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതിനാല്‍ തന്നെ നേമത്ത് അടക്കം കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സ രമാണ് നടക്കുന്നതെന്ന് എം.എസ്.കുമാര്‍ ചൂണ്ടിക്കാട്ടി.
വര്‍ഗീയ പാര്‍ട്ടികളുമായി ചങ്ങാത്തത്തിലേര്‍പ്പെടുന്നവരാണ് തിരുവനന്തപുരത്ത് വന്ന് വര്‍ഗീയതയ്ക്കെതിരായി മത്സരിക്കുന്നു എന്നു പറയുന്നത്.
കഴക്കൂട്ടം അടക്കമുള്ള ബാക്കി മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വൈകാതെ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കും. മാനന്തവാടി സീറ്റ് ഘടകക ക്ഷിക്ക് നല്‍കിയതാണ്. അവര്‍ നടത്തിയ ആശയവിനിമയത്തില്‍ പ്രശ്നം വന്നു എന്നാണ് മനസ്സിലാക്കുന്നത്. മറ്റൊരിടത്തും അത്തരം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും എം.എസ്. കുമാര്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.