Breaking News

ബക്രീദ് ആശംസകൾ നേർന്നു; കുവൈത്തിൽ പെരുന്നാൾ അവധി ഇന്ന് മുതൽ

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ (ഇദ് അൽ അദ്ഹ) പ്രമാണിച്ച് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കുവൈത്തിലെ അമീർ ശൈഖ് മിഷ്‌അൽ അൽ അഹ്മദ് അൽ ജാബിർ അസ്-സബാഹ് ഹൃദയപൂർവ്വമായ പെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും സുരക്ഷയും നിറഞ്ഞ ഒരു പെരുന്നാൾ ആയിരിക്കട്ടെയെന്നുമാണ് അമീർ തന്റെ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

അറബ്, മുസ്ലിം രാജ്യങ്ങളുടെ നേതാക്കൾക്കും അമീർ ആശംസകൾ അയച്ചു. ഈ രാജ്യങ്ങൾ കൂടുതൽ അനുഗ്രഹങ്ങൾക്കും സ്ഥിരതക്കും സുരക്ഷയ്ക്കും അർഹരാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിനെയും ജനങ്ങളെയും സംരക്ഷിക്കാനും സമാധാനവും സുരക്ഷയും നൽകാനും അദ്ദേഹം ദൈവത്തെ അപേക്ഷിച്ചു.

കിരീടാവകാശിയായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്-സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുള്ള അൽ അഹ്മദ് അസ്-സബാഹും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായും അമീറിന് ആശംസകൾ നേർന്നു.

പെരുന്നാൾ അവധി ഇന്ന് മുതൽ ആരംഭിക്കുന്നു

കുവൈത്തിൽ ബക്രീദ് അവധി ഇന്ന് (ജൂൺ 5) ആരംഭിക്കുന്നു. ഈ വർഷം അഞ്ചുദിവസമാണ് ഔദ്യോഗിക അവധി — ജൂൺ 5 മുതൽ 9 വരെയാണ് പെരുന്നാൾ ബ്രേക്ക്. ജൂൺ 10 ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പുനരാരംഭിക്കും.

പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി നിരവധി പ്രവാസികൾ നാടിലേക്ക് തിരിച്ചു പോകുന്നുണ്ട്. അഞ്ചുദിവസത്തെ അവധിയോടൊപ്പം കുറച്ച് അവധി ദിവസങ്ങൾ കൂടി ചേർത്ത് നിരവധി പേർ കൂടുതൽ സമയം നാട്ടിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്കൂൾ അവധിയുടെ സമയമായതിനാൽ മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലേക്കായി കുവൈത്തിൽ നിന്നും നിരവധി മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.