കൊല്ലം: അധികാരത്തിൽ തുടർച്ചയായി ഒൻപതാംവർഷം പിന്നിടുമ്പോൾ ബംഗാളിനെ ഓർമ്മപ്പെടുത്തി പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. വീണ്ടും തുടർഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമ്പോൾ ബംഗാളിലെ സ്ഥിതി പാഠമാകണമെന്നാണ് ഓർമ്മപ്പെടുത്തൽ. തുടർച്ചയായ ഭരണത്തിൽ ബംഗാളിൽ ഉണ്ടായ വീഴ്ചകൾ ഇവിടെയുണ്ടാകരുത്. അധികാര കേന്ദ്രമാണ് പാർട്ടിക്കാർ എന്ന തോന്നൽ ജനങ്ങൾക്കുണ്ടാകരുത്. തുടർഭരണം ലഭിച്ച ഘട്ടത്തിൽ ഇക്കാര്യത്തിൽ പ്രത്യേക മാർഗനിർദേശം നൽകിയിരുന്നു.
അടിസ്ഥാന വിഭാഗമായ തൊഴിലാളികളും സാധാരണക്കാരും മാത്രമല്ല മധ്യവർഗത്തെയും പാർട്ടിയുടെ ഭാഗമാക്കണമെന്നും അതിനായുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്നും സി.പി.എം. പ്രവർത്തന റിപ്പോർട്ടിൽ പ്രത്യേക പരാമർശം. തൃശ്ശൂർ, എറണാകുളം സമ്മേളനങ്ങൾ ചർച്ചചെയ്ത വിഷയത്തിലാണ് വീണ്ടും ഓർമ്മപ്പെടുത്തൽ. നോക്കു കൂലിക്കെതിരായ നിലപാടും അനാവശ്യ തൊഴിൽ സമരങ്ങൾ ഒഴിവാക്കാനാകുന്നതും പശ്ചാത്തല മേഖലയിൽ ഉണ്ടാകുന്ന വികസനങ്ങളും വ്യവസായ സൗഹൃദ സാഹചര്യങ്ങളും ഇടത്തട്ടുകാർക്കു പ്രയോജനകരമായി.ഇനിയും ഇവർക്ക് പാർട്ടിയോട് ആഭിമുഖ്യം ഉണ്ടാക്കാൻ അവരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സംഘടനാപരമായ ഇടപെടലുകളുണ്ടാകണം. പാർട്ടിയുടെ നെടുംതൂണായ അടിസ്ഥാന വിഭാഗങ്ങളെയും സാധാരണക്കാരെയും ചേർത്തു പിടിച്ചാകും ഇടത്തട്ടു കാരുമായുള്ള സൗഹൃദം.
അംഗങ്ങളുടെ എണ്ണത്തിൽ കുതിപ്പുണ്ടാകുമ്പോഴും പ്രത്യയശാസ്ത്ര അടിത്തറയിൽ ഇളക്കമെന്ന് പാർട്ടിക്ക് ആശങ്ക. പാർട്ടി ആശയങ്ങൾ ഉൾക്കൊള്ളാനോ പ്രചരിപ്പിക്കാനോ കഴിയാത്തവരാണ് കൂടുതൽ അംഗങ്ങളും താഴെത്തട്ടിലെ നേതാക്കളും. ഇതിനു പരിഹാരം കാണാൻ പാർട്ടിക്ലാസുകൾ നിർബന്ധിതമാക്കിയിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലേക്കെത്തിയിട്ടില്ല. സംരക്ഷണത്തിനും നിലനിൽക്കാനും അംഗത്വത്തിലേക്കെത്തുന്നവരുണ്ട്. തുടർ ഭരണത്തിൽ ഈ പ്രവണത കൂടുന്നുണ്ട്. ഇതിൽ അടിത്തട്ടിൽ സൂക്ഷ്മമായ പരിശോധനയും പുനഃപരിശോധനയും വേണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.