മരിച്ച യുവതിയുടെ പേര് തേജസ്വിനി എന്നാണെന്ന് പൊലീസ് സ്ഥിരീകരി ച്ചു.സോഫ്ട്വെയര്‍ എന്‍ജിനീയറായ ഇവര്‍ക്ക് 28 വയസ്സാണ്.ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ വിഹാന്‍ ആണ് മരിച്ച മറ്റൊരാള്‍
ബംഗളൂരു: മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണ്‍ തകര്‍ന്നുവീണ് ബംഗളൂരുവില്‍ അമ്മയും മകനും മരിച്ചു. യുവതിയുടെ ഭര്‍ത്താവിനും മകള്‍ക്കും പരിക്കേറ്റു. തൂണിന് അടിയിലുള്ള റോഡിലൂടെ കുടും ബം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം.
മരിച്ച യുവതിയുടെ പേര് തേജസ്വിനി എന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.സോഫ്ട്വെയര്‍ എന്‍ജിനീ യറായ ഇവര്‍ക്ക് 28 വയസ്സാണ്.ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ വിഹാന്‍ ആണ് മരിച്ച മറ്റൊരാള്‍. ഭര്‍ ത്താവ് ലോഹിത് കുമാറിനെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഹാന്റെ ഇരട്ട സഹോദരി യാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ കുടുംബത്തെ ഉടന്‍തന്നെ അള്‍ട്ടിയൂസ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശു പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തേജസ്വിനിയും വിഹാനും മരിച്ചു.വിഹാന്റെ നെഞ്ചിനാണ് ഗുരുതര മായി പരിക്കേറ്റത്. തേജസ്വിനിയുടെ തലയ്ക്കായിരുന്നു് പരിക്ക്. ഹൊരമാവ് സ്വദേശികളാണ് കുടുംബം.
ഈസ്റ്റ് ബംഗലൂരുവിലെ ഔട്ടര്‍ റിങ് റോഡിലാണ് രാവിലെ 10.45 ഓടെ അപകടമുണ്ടായത്. കെആര്‍ പുരം-എയര്‍പോര്‍ട്ട് ലൈനിലെ 38.44 കിലോമീറ്റര്‍ വരുന്ന നമ്മ മെട്രോയുടെ 218 -ാംമത്തെ തൂണാണ് തകര്‍ന്നത്. ടണ്‍ കണക്കിന് ഭാരമുള്ള തൂണ്‍ എച്ച്ബിആര്‍ ലേഔട്ടിലെ തിരക്കേറിയ റോഡിലേക്ക് പതി ക്കുകയായിരുന്നു.കുടുംബത്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് മെട്രോ അധികൃതര്‍ വ്യക്ത മാക്കി. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.