താമസത്തിന് തയാറായ അപ്പാര്‍ട്ട്‌മെന്റുകളേക്കാള്‍ വിലക്കുറവ് നിര്‍മാണത്തിലിരിക്കുന്നവയ്‌ക്കായിരിക്കും. ഒരു പതിറ്റാണ്ട് മുമ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് നിലനിന്ന കാലത്ത് നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് പ്രചാരം സിദ്ധിച്ചതിന്റെ കാരണവും അതുതന്നെ. അതേ സമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിക്കുന്നത് വൈകുകയും അനിശ്ചിതമായി നീളുകയും ചെയ്യുന്ന സ്ഥിതിവിശേഷം വ്യാപകമായത് നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ വിശ്വാസ്യത കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വാ ണിജ്യ ബാങ്കായ എസ്‌ബിഐ റെസിഡന്‍ ഷ്യല്‍ ബില്‍ഡര്‍ ഫിനാന്‍സ് വിത്ത് ബയര്‍ ഗ്യാരന്റി സ്‌കീം എന്നൊരു സ്‌കീമിന് തുടക്കമിട്ടത്. ബില്‍ഡര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ഉപഭോക്താവിന് മൂലധനം തിരികെ നല്‍കുമെന്ന് വാഗ്‌ദാ നം ചെയ്യുന്ന ഈ സ്‌കീം നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളിലേക്ക് ആളുകളെ ആകര്‍ ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപം നല്‍കിയിരിക്കുന്നത്.
എസ്‌ബിഐയുടെ ഈ സ്‌കീം മൂലധനം തിരിച്ചു കിട്ടുമെന്ന വാഗ്‌ദാനത്തേക്കാളുപരി ആകര്‍ഷകമാകുന്നത് പദ്ധതി പൂര്‍ത്തീകരി ക്കും എന്ന ഉറപ്പുകൊണ്ടാണ്. കാരണം പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിച്ചതിന്റെ മികച്ച ട്രാക്ക് റെക്കോഡും മതിയായ ധനലഭ്യതയുമുള്ള ബില്‍ഡര്‍മാരെ തിരഞ്ഞെടുത്താണ് ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ബില്‍ഡര്‍മാരുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്ന ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ മാത്രമാണ് ഈ സ്‌കീം ലഭ്യമാകുന്നത്.
ഇത്തരം പദ്ധതികള്‍ക്ക് വായ്‌പ നല്‍കുന്നത് എസ്‌ബിഐ മാത്രമായിരിക്കും. മറ്റ് ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഇത്തരം പദ്ധതികള്‍ക്കായി വായ്‌പ എടുക്കാന്‍ എസ്‌ബിഐ ബില്‍ഡറെ അനുവദിക്കില്ല. മാത്രവുമല്ല, പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി മറ്റ് ചില കര്‍ശന നിബന്ധനകളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിമന്റ്, സ്റ്റീല്‍ തുടങ്ങിവയുടെ ബില്‍ തുക നല്‍കുന്നത് നിശ്ചിത ദിവസങ്ങള്‍ക്കപ്പുറം നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. ഇത് പദ്ധതിയുടെ ധനാഗമനം സുഗമമാണെന്നും നിശ്ചിത കാലയളവിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും ഉറപ്പുവരുത്താന്‍ സഹായകമാകുന്നു.
ഉപഭോക്താവിന് ആവശ്യമെങ്കില്‍ മാത്രമേ ഗ്യാരന്റി സ്‌കീമില്‍ ചേരേണ്ടതുള്ളൂ. അപ്പാര്‍ ട്ട്‌മെന്റ് വാങ്ങാനായി ബില്‍ഡറെ സമീപിക്കുമ്പോള്‍ നിശ്ചിത കാലയളവിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന ഗ്യാരന്റി ആവശ്യമുണ്ടോയെന്ന് ബില്‍ഡര്‍ ആരായുന്നു. ആവശ്യമെങ്കില്‍ ബില്‍ഡര്‍ ഗ്യാരന്റി നല്‍കുന്നു. എസ്‌ബിഐയില്‍ നിന്നും ഭവന വായ്‌പ എടുക്കുന്നവര്‍ക്ക് മാത്രമേ ഈ ഗ്യാര ന്റി ലഭ്യമാവുകയുള്ളൂ. ഗ്യാരന്റിക്കു വേണ്ടി ബാങ്കിന് പണം നല്‍കുന്നത് ബില്‍ഡറായിരിക്കും.
പദ്ധതി വൈകുകയാണെങ്കില്‍ ഉപഭോക്താവിന് ഫ്‌ളാറ്റിലുള്ള തന്റെ ഉടമസ്ഥത വേണ്ടെന്നുവെച്ച് ഗ്യാരന്റ് സ്‌കീമിന്റെ വഴി തേടാം. ഇതോടെ ഉപഭോക്താവ് ബാങ്കിന് ബാക്കിയുള്ള മൂലധനം തിരികെ നല്‍കുന്നതിനുള്ള ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നു. മൂലധനത്തിന്റെ തിരിച്ചടവ് ബില്‍ഡറുടെ ചുമതലയാകും. പലിശ ബാങ്ക് വേണ്ടെന്ന് വെക്കുകയും ചെയ്യും.
ഉദാഹരണത്തിന് 50 ലക്ഷം രൂപയാണ് ഫ്‌ളാറ്റിന്റെ വിലയെന്ന് കരുതുക. 20 വര്‍ഷത്തേക്ക് 45 ലക്ഷം രൂപ 8.2 ശതമാനം പലിശ നിരക്കില്‍ ഉപഭോക്താവ് ഭവന വായ്‌പ എടുക്കുകയും അഞ്ച് ലക്ഷം രൂപ ഡൗണ്‍ പേ മെന്റായി നല്‍കുകയും ചെയ്‌തുവെന്നിരിക്കട്ടെ. നാല് വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറുമെന്ന ഉറപ്പിന്മേല്‍ ആണ് ഫ്‌ളാറ്റ് എടുത്തത്. പക്ഷേ നാല് വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ ഉപഭോക്താവിന് ഗ്യാരന്റി സ്‌കീം ഉപയോഗപ്പെടുത്താം. ഇതോടെ ബാങ്കിന് തുടര്‍ന്ന് ഒരു തുകയും ഉപഭോക്താവ് തിരിച്ചടക്കേണ്ടതില്ല. അതായത് മൂലധനത്തിലേക്കായി ബാക്കിയുള്ള 40.78 ലക്ഷം രൂപ അടച്ചു തീര്‍ക്കാനുള്ള ബാധ്യതയില്‍ നിന്ന് ഉപഭോക്താവ് മുക്തനാകുന്നു. അതേ സമയം ഫ്‌ളാറ്റിന്റെ ഉടമസ്ഥത ഉപഭോക്താവിന് നഷ്‌ടമാകും. അതുപോലെ ഡൗണ്‍ പേമെന്റായി നല്‍കിയ തുക ഉള്‍പ്പെടെ നാല് വര്‍ഷം അടച്ച 14.12 ലക്ഷം രൂപയും തിരികെ കിട്ടാതെ പോകും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.