Gulf

ഫ്രൈഡേ മാര്‍ക്കറ്റില്‍ 11,200 പേര്‍ ഒരുമിച്ച് നോമ്പു തുറന്നു

വിശ്വാസി സമൂഹത്തില്‍ ഒരുമയുടെ സന്ദേശം വിതയ്ക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് ആയിരങ്ങള്‍

കുവൈത്ത് സിറ്റി :  അല്‍റായിയിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടന്നു. നിരവധി സ്വകാര്യ കമ്പനികളും റെസ്റ്റൊറന്റുകളും ഒരുമിച്ചപ്പോഴാണ് വൊളണ്ടിയര്‍മാരുടെ സേവനത്തില്‍ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം അരങ്ങേറിയത്.

ഹുമാനിറ്റി വൊളണ്ടിയര്‍ കൂട്ടായ്മയുടെ അമരത്തുള്ള അലി സലാ കരാമിന്റെ ആശയം സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സാക്ഷാല്‍ക്കരിക്കുകയായിരുന്നു.

അല്‍റായിയിലെ ഫ്രൈഡേ മാര്‍ക്കറ്റിനുള്ളിലെ നിരത്തിലാണ് ഭക്ഷണം വിളമ്പാന്‍ മേശയും ഇരിക്കാന്‍ പരവതാനിയും നിരന്നത്. നോമ്പു തുറ സമയമായതോടെ 11,200 പേര്‍ എത്തി.

കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം നടക്കാതെ പോയ ആശയം ഇക്കുറി ഗംഭീരമായി നടത്തുകയായിരുന്നു.

ക്ഷണസാമഗ്രികള്‍ നല്‍കിയവരില്‍ ചാരിറ്റി സംഘടനകളും ഉള്‍പ്പെടും. ഫുഡ് ബാങ്ക്, സംസംമാര്‍ക്കറ്റ്, ഖ്വാദ,അന്‍ഡ് ഖുദൗദ്, കുവൈത്ത് ഇന്‍ ഔര്‍ ഹാര്‍ട്‌സ്, ഫ്രൈഡേ മാര്‍ക്കറ്റ്, എമര്‍ജന്‍സി സെന്റര്‍, കമ്യൂണിറ്റി ഡെവല്പ്‌മെന്റ് അസോസിയേഷന്‍, ഇസ്ലാമിക് കെയര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും നിരവധി റെസ്റ്റൊറന്റുകളും ഇഫ്താര്‍ സംഗമത്തിന് സഹകരണമേകി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.