Kerala

ഫ്യുവല്‍ ടാങ്ക് സ്ഫോടനം ഒഴിവാക്കുന്ന കണ്ടുപിടുത്തം ; മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് ദേശീയ അവാര്‍ഡ്

തീപിടുത്തം,അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹ നങ്ങളുടെ ഫ്യുവല്‍ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്ത ത്തി നാണ് ചെയര്‍മാന്‍ അനില്‍ നായരും സി.ഇ.ഒ അജിത് തരൂരും സി.ടി.ഒ വിനോദ് മേനോനും സഹസ്ഥാപകരായ ആറ്റം അലോയ്സ് അവാര്‍ഡു നേടിയത്

ന്യൂഡല്‍ഹി : ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ സേഫ്റ്റി, സെക്യൂരിറ്റി വിഭാഗത്തില്‍ മലയാളികള്‍ നേ തൃത്വം നല്‍കുന്ന ആറ്റം അലോയ്സിന് അവാര്‍ഡ്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി സോം പ്രകാശും ഡല്‍ഹിയില്‍ നടന്ന ചങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

തീപിടുത്തം,അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹനങ്ങളുടെ ഫ്യുവല്‍ ടാ ങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്തത്തിനാണ് ചെയര്‍മാന്‍ അനില്‍ നായരും സി.ഇ.ഒ അജിത് തരൂരും സി.ടി.ഒ വിനോദ് മേനോനും സഹസ്ഥാപകരായ ആറ്റം അലോയ്സ് അവാര്‍ഡു നേടിയ ത്. ഒബ്രോയ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മൂവരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

പെട്ടെന്ന് തീപിടിക്കുന്ന സാധാരണ ഇന്ധനങ്ങള്‍, എല്‍പിജി എന്നിവയുടെ സംഭരണ ടാങ്കുകള്‍ക്ക് പരമാ വധി സുരക്ഷ ഒരുക്കുന്നതാണ് ഒരു ദശകത്തിലേറെ നീണ്ട ഗവേഷണങ്ങളിലൂടെ കമ്പനി വികസിപ്പിച്ചെ ടുത്ത് പേറ്റെന്റ് എടുത്ത സംവിധാനമെന്ന് ആറ്റം അലോയ്സ് ചെയര്‍മാനും സഹസ്ഥാപകനുമായ അനി ല്‍ നായര്‍ പറഞ്ഞു.

ഫ്യൂവല്‍ ടാങ്കുകളുടെ സ്ഫോടനം എങ്ങനെ ഭീഷണിയാകാമെന്നത് ഈയിടെ ക്രിക്കറ്റ് താരം ഋഷഭ് പന്തുള്‍ പ്പെട്ടെ അപകടം തെളിയിച്ചുവെന്ന് സി.ടി.ഒ വിനോദ് മേനോന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം തങ്ങള്‍ വികസിപ്പിച്ചെടുത്ത ഈ സംവിധാനം കാറുകള്‍ക്കും ടാങ്കറുകള്‍ക്കും മാത്രമല്ല ബോട്ടുകള്‍, കപ്പലുകള്‍ തുടങ്ങിയ ജലയാനങ്ങ ളിലും ഉപയോഗിക്കാവുന്നതാണ്. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് കമ്പ നിയുടെ ആസ്ഥാനം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.