Home

‘ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ തിരിമറി എളുപ്പം, പല കേസിലും വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ചു’ ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡി ജിപി ആര്‍ ശ്രീലേഖ. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ ഫോ റന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറന്‍സിക് ലാബുകളെ സ്വ തന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ

കൊച്ചി: ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് പ്രവര്‍ത്തിക്കുന്നത് ക്രൈംബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറന്‍സിക് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാ ക്കിയ സംഭവങ്ങളുണ്ട്. ഫോറന്‍സിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ.

വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.പല കേസുകളിലും അ ന്വേഷണ സംഘങ്ങള്‍ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ടെന്നും ശ്രീലേഖ പറഞ്ഞു. പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നല്‍കി സ്വാധീനിക്കുന്നുണ്ട്. ഫോറന്‍സിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് ഒരു പരിഹാരമുണ്ടാവുകയുള്ളു.

പ്രശസ്തരായവര്‍ പ്രതികളാവുമ്പോള്‍ പൊലീസിന് എങ്ങനെയാണ് കള്ളക്കേസുകള്‍ ഉണ്ടാകാന്‍ സാധിക്കു മെന്ന് പലരും ചോദിക്കാറുണ്ട്. അത് അവര്‍ നിര്‍മ്മിച്ചെടുക്കുകയാണ് -ശ്രീലേഖ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് നിഷ്പക്ഷമായിരിക്കണം. വളരെ നാളുകള്‍ക്ക് മുന്‍പ് ഈ ആവശ്യം ഉന്നയിച്ച് താന്‍ റിപ്പോര്‍ട്ട് നല്‍ കിയതാണ്. പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോര്‍ട്ട് കൊടുത്തെന്നും ആരും ഇ തൊന്നും ശ്രദ്ധിച്ചില്ലെന്നും മുന്‍ ഡിജിപി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.