Breaking News

ഫൈ​ല​ക ദ്വീ​പ് യു​നെ​സ്‌​കോ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലേ​ക്ക്; വേ​ൾ​ഡ് മോ​ണി​മെ​ന്റ്സ് ഫ​ണ്ടു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

കുവൈത്ത് സിറ്റി: ഫൈലക ദ്വീപിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും (എൻ.സി.സി.എ.എൽ) വേൾഡ് മോണിമെന്റ്സ് ഫണ്ടും ധാരണപത്രത്തിൽ ഒപ്പുവച്ചു.
മാൻഹട്ടനിലെ വേൾഡ് മോണിമെന്റ്സ് ഫണ്ടിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബയുടെ സാന്നിധ്യത്തിൽ എൻ.സി.സി.എ.എൽ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജസ്സാറും ഫണ്ടിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ബെനഡിക്റ്റ് ഡി മോണ്ടറുമാണ് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചത്.

4,200 വർഷം പഴക്കമുള്ള ഫൈലക ദ്വീപിന്റെ കുവൈത്തിലെയും ഗൾഫിലെയും ലോകത്തെയും പ്രാധാന്യം അൽ ജസ്സാർ സൂചിപ്പിച്ചു. അഞ്ചു വ്യത്യസ്ത നാഗരികതകളുടെ യുഗം കടന്നുപോയ ഇടമാണ് ദ്വീപ്. 34 വർഷം മുമ്പ് ഇറാഖി അധിനിവേശം നടക്കുന്നതുവരെ ഇവിടെ ജനവാസമുണ്ടായിരുന്നു. ദ്വീപിലെ പുരാ വസ്തു സൈറ്റുകൾ സാംസ്കാരിക വിനോദസഞ്ചാര ആകർഷണമാക്കി മാറ്റുന്നതിനുള്ള പദ്ധതി നടന്നു വരിയാണെന്നും അൽ ജസ്സാർ വ്യക്തമാക്കി.
ഇന്റർനാഷനൽ കൗൺസിൽ ഓൺ സ്മാരക-സൈറ്റിന്റെ ശിപാർശ പ്രകാരമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് എൻ.സി.സി.എ.എൽ പുരാവസ്തു, മ്യൂസിയം അസി. സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെധ പറഞ്ഞു. സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ കുവൈത്തിൽ നിരന്തര ശ്രമങ്ങൾ നടന്നുവരുന്നതായി യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സെയ്ൻ അസ്സബാഹ് പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.