മസ്കത്ത് ∙ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഒമാനിലെ ബാബ് അല്‍ സലാം മസ്ജിദ്. ടൈം മാഗസിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ ‘ആര്‍ക്കിടെക്ചര്‍ വിസ്മയം നേടിയത്. വാസ്തുശിൽപ വിസ്മയമായ മഹ്ബൂബ് ബിൻ അൽ റുഹൈൽ മസ്ജിദ് (ജാമിഅ് ബാബ് അൽ സലാം) സീബ് വിലായത്തിലെ മബേലയിലാണ് സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാണ് മസ്ജിദ് നിർമിച്ചത്. മേൽക്കൂര സ്ലാബ് ആകട്ടെ 30 ശതമാനം വരെ കനം കുറക്കുകയും ചെയ്തു. ന്യൂ നൗട്ടിലസ് ഇവോ എന്ന സാങ്കേതികവിദ്യയുടെ ഉപയോഗമാണ് ഇതിന് കാരണം.
680 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിന് രണ്ട് ഭാഗങ്ങളാണുള്ളത്. കോൺ ആകൃതിയിലുള്ള മിനാരവും പ്രധാന പ്രാർഥനാ ഹാളുമാണ് ഇവ. 26 മീറ്റർ വിസ്താരത്തിൽ വൃത്താകൃതിയിൽ തുറസ്സായ ഇടമാണ് പ്രാർഥനക്ക് ഒരുക്കിയത്. വലിയ മേൽക്കൂര സ്ലാബിന്റെ ഭാരം പരമാവധി കുറക്കണമെന്നാണ് മസ്ജിദ് അധികൃതർ നിർമാണ കമ്പനിയോട് ആവശ്യപ്പെട്ടത്. ഇതിനാൽ ന്യൂ നൗട്ടിലസ് ഇവോ എച്ച് 40 എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഇതിന് നിരവധി പ്രയോജനങ്ങളുണ്ട്.
ഈ സാങ്കേതികവിദ്യ കാരണം സ്ലാബിന്റെ കനം 30 ശതമാനത്തോളം കുറക്കാനായി. 60 സെന്റി മീറ്റർ മാത്രം ഉയരമുള്ള 26 മീറ്റർ സ്ഥലത്താണ് ഈ സ്ലാബുള്ളത്. പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് കവചങ്ങൾ ഉപയോഗിച്ചതിനാൽ കോൺക്രീറ്റിന്റെ ഉപയോഗം കുറക്കാനായി. ഇതിലൂടെ സുസ്ഥിരത വർധിപ്പിക്കാനും അരലക്ഷം കിലോ കാർബൺ ഒഴിവാക്കാനും സാധിച്ചു. മസ്ജിദിന്റെ വൃത്താകൃതിയിലുള്ള തറക്ക് സൗകര്യപ്രദമാകുന്ന തരത്തിലാണ് ഇരുദിശകളിലേക്കുമുള്ള ഭാര വിന്യാസം. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ പ്ലാസ്റ്റ് ആർക്കിടെക്ചർ കമ്പനിയാണ് പുതുസാങ്കേതികവിദ്യയിൽ നിർമാണം നടത്തിയത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.