India

ഫെയ്സ്ബുക്ക് വിവാദം നിലപാട് കടുപ്പിച്ച് ഇടതു പക്ഷവും കോണ്‍ഗ്രസും; സുക്കർ ബർഗിന് കത്ത്

ഫെയ്‌സ്‌ബുക്ക്‌-വാട്സാപ്‌-ഇൻസ്‌റ്റഗ്രാം എന്നിവയും ബിജെപിയും തമ്മിലുള്ള ബന്ധം‌ സംയുക്ത പാർലമെന്ററി സമിതി(ജെപിസി) അന്വേഷിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു . വർഗീയ വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തിൽ ഫെയ്‌സ്‌ബുക്കിന്റെ, പ്രത്യേകിച്ച്‌ ഇതിന്റെ ഇന്ത്യയിലെ നയവിഭാഗത്തിന്റെ പങ്ക്‌ അപലപനീയമാണ് എന്ന് പോളിറ്റ് ബ്യുറോ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് വിവാദം  ഉന്നതതല സമിതി അന്വേഷിക്കണെമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തെഴുതി.സമയബന്ധിതമായി അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വർഗീയവിദ്വേഷ ഉള്ളടക്കത്തിന്റെ കാര്യത്തിൽ സ്വന്തം മാനദണ്ഡങ്ങൾപോലും ഫെയ്‌സ്‌ബുക്ക്‌ പാലിക്കുന്നില്ല എന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക്‌, വാട്സാപ്‌, ഇൻസ്‌റ്റഗ്രാം എന്നിവയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശരിയായിരിക്കുകയാണ്‌. ന്യൂയോർക്ക്‌ ടൈംസ്‌ 2018ൽ നടത്തിയ അന്വേഷണം ഇത്തരം അധാർമിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബിജെപി സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ നടത്തുന്ന നിക്ഷേപവും പ്രവർത്തനങ്ങളും സമുദായങ്ങൾ തമ്മിൽ സ്‌പർധ പടർത്താൻ ഇതുവഴി ശ്രമിക്കുന്നതും വെളിച്ചത്തുവന്നു. റിലയൻസിൽ ഈയിടെ ഫെയ്‌സ്‌ബുക്ക്‌ നടത്തിയ മുതൽമുടക്ക്‌ കുത്തകവൽക്കരണത്തെക്കുറിച്ചുള്ള ആശങ്ക സ്ഥിരീകരിച്ചുവെന്നും സിപിഎം പോളിറ്റ് ബ്യുറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം ഫെയ്സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസിനെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു.മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത വളര്‍ത്തി, ഭീഷണിപ്പെടുത്തല്‍‍, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍‍ ആവേശ് തിവാരി നല്‍കിയ പരാതിയിലാണ് നടപടി. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അങ്കി ദാസ് നല്‍കിയ പരാതിയില്‍ നേരത്തെ ആവേശ് തിവാരി അടക്കം മൂന്നു പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.