കൊച്ചി: ജൂൺ 30 ന് അവസാനിച്ച 2020 – 21 സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഫെഡറൽ ബാങ്ക് 932.38 കോടി രൂപ ലാഭം നേടി. മുൻ സാമ്പത്തിക വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് 19.11 ശതമാനം വളർച്ചയാണിത്.
ആകെ വരുമാനം 3,932.52 കോടി രൂപയിലെത്തി. ജൂണിൽ അവസാനിച്ച െ്രെതമാസത്തിലെ അറ്റാദായം 400.77 കോടി രൂപയാണ്. പലിശ വരുമാനം എക്കാലത്തേയും ഉയർന്ന നിരക്കായ 1296.44 കോടി രൂപയിലെത്തി. സ്വർണ വായ്പ 36.19 ശതമാനം വർധിച്ച് 10,243 കോടി രൂപയിലുമെത്തി. സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങൾ 21 ശതമാനം വർധിച്ച് 42,059 കോടി രൂപയായി. 47.76 ശതമാനമെന്ന ചെലവ് വരുമാന അനുപാതം കഴിഞ്ഞ 25 പാദങ്ങളിലെ ഏറ്റവും മികച്ച നിരക്കാണ്.
പ്രയാസകരമായ പ്രവർത്തന സാഹചര്യത്തിലും ആരോഗ്യകരമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതായി ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. വെല്ലുവിളികളെസ നേരിടുകയും നില ഭദ്രമാക്കുകയും ചെയ്തത് നേട്ടമാണ്. നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ 20 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.22 ശതമാനമാണ്. ചെലവ് വരുമാന അനുപാതം മെച്ചപ്പെട്ടതും നേട്ടമാണെന്ന് ശ്യാം ശ്രീനിവാസൻ പറഞ്ഞു.
നടപ്പു സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ ബാങ്കിന്റെ ആകെ ഇടപാടുകൾ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.95 ശതമാനം വർധിച്ച് 276234.70 കോടി രൂപയിലെത്തി. നിക്ഷേപം 16.90 ശതമാനം വർധിച്ച് 154937.74, അറ്റ വായ്പകൾ 8.27 ശതമാനം വർധിച്ച് 1,21,296.96 കോടി രൂപയിലുമെത്തി. പ്രവാസി നിക്ഷേപം 18.62 ശതമാനം വർധിച്ച് 60273.83 കോടി രൂപയായി.
സ്വർണ വായ്പയുടെ വർധനക്കൊപ്പം റീട്ടെയ്ൽ വായ്പകൾ 15.58 ശതമാനം വർധിച്ചു. ബിസിനസ് ബാങ്കിംഗ് വായ്പകൾ 14.08 ശതമാനം വർധിച്ച് 10,512.29 കോടി രൂപയിലും കാർഷിക വായ്പകൾ 14.04 വർധിച്ച് 13,644.70 കോടി രൂപയിലുമെത്തി. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റ പലിശ വരുമാനം 12.33 ശതമാനം വർധിച്ച് 1,296.44 കോടി രൂപയായി. ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ബാങ്കിന്റെ അറ്റ മൊത്ത വരുമാനം 15.47 ശതമാനം വർധിച്ച് 1,784.81 കോടി രൂപയിലെത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.