റിയാദ്: ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംയുക്ത അറബ്-ഇസ്ലാമിക് ഫോളോഅപ് ഉച്ചകോടിക്ക് ആഹ്വാനം ചെയ്ത സൗദി അറേബ്യയുടെ മുൻകൈയെ ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയൻ പ്രശംസിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോൺ സംഭാഷണം നടത്തവേയാണ് പ്രശംസ. ഉച്ചകോടി വിജയകരമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വികാസവും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
ഇതിനിടെ സൗദി സായുധ സേന ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് ബിൻ ഹാമിദ് അൽ റുവൈലി ഇറാൻ സായുധസേനയുടെ ജനറൽ സ്റ്റാഫ് മേധാവി മേജർ ജനറൽ മുഹമ്മദ് ബാഗരിയുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ സന്ദർശനത്തിടെ തെഹ്റാനിൽവെച്ചാണ് ഇരുവരും നേരിൽകണ്ടത്. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്ന തരത്തിൽ സൈനിക, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
ബെയ്ജിങ് കരാറിന്റെ ചട്ടക്കൂടിനുള്ളിലാണ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് അൽ റുവൈലിയുടെ ഇറാൻ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കാൻ പരസ്പര സഹകരണമുണ്ടാക്കുകയും ഏകോപനവും സഹകരണവും ഉന്നത നിലവാരത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഇറാൻ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റൻറ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഗുലാം മിഹ്റാബിയുമായും അൽറുവൈലി കൂടിക്കാഴ്ച നടത്തി.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.