ഫയാസിന് ബക്രീദ് സമ്മാനമായി മുഖ്യമന്ത്രിയുടെ അഭിനന്ദനം
തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ബാക്കി തുക ഒരു നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിനായി നീക്കിവെയ്ക്കുകയും ചെയ്തു.
പരാജയങ്ങൾക്ക് മുന്നിൽ കാലിടറാതെ, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകാൻ ഓർമിപ്പിക്കുന്ന നിഷ്‌ക്ളങ്കമായ വാക്കുകളുമായി വൈറലായ മുഹമ്മദ് ഫയാസെന്ന നാലാംക്ലാസുകാരന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. എത്ര വലിയ പ്രശ്നങ്ങൾക്കു നടുവിലും തളരാതെ മുന്നോട്ടുപോകാൻ ഒരു സമൂഹത്തിന്റെ ഇന്ധനമായി മാറേണ്ടത് ശുഭാപ്തിവിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ഉത്തരവാദിത്വം നമ്മുടെ കുഞ്ഞുങ്ങളേറ്റെടുത്ത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അനിർവചനീയമാണ്. നാലാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഫയാസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകൾ നമ്മളൊന്നാകെ സ്വീകരിച്ച് ഹൃദയത്തോടു ചേർത്തതും ഇതുകൊണ്ടാണ്. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ബാക്കി തുക ഒരു നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിനായി നീക്കിവെയ്ക്കുകയും ചെയ്തു. ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹികബോധമാണ് ഒരു കൊച്ചുകുട്ടി നമുക്ക് പകർന്നു തന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…