മനാമ: 50,000 വീടുകൾ നിർമിക്കുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ ത്വരിത ഗതിയിലാക്കണമെന്ന് ഹമദ് രാജാവിന്റെ നിർദേശമുണ്ടെന്ന് ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. കഴിഞ്ഞ ദിവസം നടന്ന സോഷ്യൽ ഹൗസിങ് ഇന്നവേഷൻ കോൺഫറൻസും എക്സിബിഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപ പ്രധാനമന്ത്രി. ഹമദ് രാജാവിന്റെ പ്രതിനിധിയായാണ് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന കോൺഫറൻസിന് ശൈഖ് ഖാലിദ് എത്തിയത്.
പൗരന്മാരുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി വേഗത്തിലുള്ള ഭവന സേവനങ്ങൾ നൽകുന്നതിനായി പുതിയ ധനസഹായ പദ്ധതികൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും ശൈഖ് ഖാലിദ് പറഞ്ഞു. കോൺഫറൻസ് സംഘടിപ്പിച്ചതിന് ഭവന, നഗരാസൂത്രണ മന്ത്രാലയത്തെയും പ്രായോജകരെയും അദ്ദേഹം പ്രശംസിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.