മുന്‍ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ 7 ജില്ലകളിലെ സര്‍ ക്കാര്‍ സ്‌കൂളുകളില്‍ 30% സീറ്റുകള്‍ വര്‍ധിപ്പിച്ചു. കൊല്ലം,എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എ യ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ ഇത്തവണയും കൂട്ടി. മുന്‍ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ 7 ജില്ലകളിലെ സര്‍ ക്കാര്‍ സ്‌കൂളുകളില്‍ 30% സീറ്റുകള്‍ വര്‍ ധിപ്പിച്ചു. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുക ളില്‍ 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.
കഴിഞ്ഞ വര്‍ഷം അനുവദിച്ച 81 താത്കാലിക
ബാച്ചുകള്‍ തുടരും, മാര്‍ജിനല്‍ സീറ്റ് വര്‍ധപ്പിക്കും
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷം അനുവദിച്ച 81 താത്കാലിക ബാച്ചു കള്‍ തുടരാനും മാര്‍ജിനല്‍ സീറ്റ് വര്‍ധപ്പിക്കാനും മന്ത്രി സഭായോഗം അനുമതി നല്‍കി. 2022-23 അധ്യയന വര്‍ഷം നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കൊമേഴ്സ് ബാച്ചുകളും തുടരും. താല്ക്കാലികമായി അനുവദിച്ച രണ്ട് സയന്‍സ് ബാച്ചു കളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളും കണ്ണൂര്‍ കെ കെ എന്‍ പരിയാരം സ്മാരക സ്‌കൂളില്‍ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താത്കാലിക ബാച്ചു കളാണ് തുടരുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലക ളിലെ ഗവ. സ്‌കൂളുകളിലാണ് 30 ശതമാനം സീറ്റ് വര്‍ധന ഉണ്ടാവുക. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശത മാനം സീറ്റ് വര്‍ധനവും ഉണ്ടാകും. കൂടാതെ എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ 10% കൂ ടി മാര്‍ജിനല്‍ വര്‍ധനവ് അനുവദിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.