Home

പ്രോട്ടോക്കോള്‍ ലംഘിച്ചില്ല, ചടങ്ങില്‍ പങ്കെടുത്തത് 400ല്‍ താഴെ പേര്‍ ; മഹാമാരിക്കാലത്ത് ചരിത്രത്തിലിടം നേടി പിണറായി സര്‍ക്കാര്‍

സത്യപ്രതിജ്ഞ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന പരാതി സര്‍ക്കാര്‍ കരുതലോടെ മറികടന്നു

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന പരാതി സര്‍ക്കാര്‍ കരുതലോടെ മറികടന്നു. ട്രിപ്പിള്‍ലോക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്ത് സത്യ പ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അതിനാല്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം തുടക്കം മുതല്‍ ഒടുക്കം വരെ കോവിഡ്  പ്രോട്ടോ ക്കോള്‍ രിധിയിലായിരുന്നു. അഞ്ഞൂറില്‍ താഴെ അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരു വനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തയ്യാറാക്കിയ പന്തലി ലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായത്. സാമൂഹിക അകലം ഉറപ്പു വരുത്തിയ ഇരിപ്പി ടങ്ങള്‍. മാസ്‌കും സാനിറ്റെസറും. കോവിഡ് പശ്ചാത്തലത്തില്‍ 500 പേര്‍ ചടങ്ങില്‍ പങ്കെടുക്കു മെന്നായിരുന്നു അറിയിച്ചെതെങ്കിലും 400 ല്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിളൂടെയും ചടങ്ങ് ലൈവായി കാണു ന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ഉച്ചക്ക് 2.45 ഓടെ ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണ റായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 21 അംഗ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും അധികാരമേറ്റു. ചടങ്ങിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴും ഗവര്‍ണറും മന്ത്രിമാരും മാസ്‌ക് ധരിച്ചിരുന്നു. വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ മഹാമാരിക്കാലത്ത് അധികാരമേറ്റ സര്‍ ക്കാര്‍ എന്ന നിലയില്‍ കൂടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രത്തിലിടം നേടുക.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.