പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എന്‍ജിനീയറിങ് അട ക്കമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: എന്‍ജിനീയറിങ് അടക്കമുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്ല സ്ടു മാര്‍ക്ക് പരിഗണിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. എന്‍ജിനീയറിങ് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കാന്‍ നിര്‍ദേശി ക്ക ണമെന്ന് ആവശ്യപ്പെട്ടാണ് സിബിഎസ്ഇ മാനേജ്മെന്റും ഒരു കൂട്ടം വിദ്യാര്‍ത്ഥികളും ഹൈക്കോട തിയില്‍ ഹര്‍ജിനല്‍കിയത്.
നിലവില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍ക്കും പരിഗണിക്കുന്നുണ്ട്. കോവിഡ് സാഹ ചര്യത്തില്‍ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയ തിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി പ്രത്യേകരീതിയിലാണ് മൂല്യനിര്‍ ണയം നടത്തിയത്.
ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള സിലബസില്‍ നടന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട മാര്‍ക്കാണ് ലഭിച്ചത്. അതി നാല്‍ ഇത്തവണ എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന ത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബി എസ്ഇ മാനേജ്മെന്റും വിദ്യാര്‍ത്ഥികളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ റിസള്‍ട്ട് വരുന്ന മുറയ്ക്ക് അപ് ലോഡ് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.