Home

പ്രിയ സഖാവിനെ കാണാന്‍ പുഷ്പനെത്തി ; ടൗണ്‍ ഹാളില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

കോടിയേരി ബാലകൃഷ്ണനെ ഒരുനോക്ക് കാണാന്‍ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവി ക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തിയപ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് ടൗ ണ്‍ ഹാള്‍ വേദിയായി. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ പുഷ്പന് താങ്ങായും തണലായും നിന്നവരില്‍ പ്രധാനിയായിരുന്നു കോടിയേരി

കണ്ണൂര്‍ : അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഒരുനോക്ക് കാ ണാന്‍ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പു ഷ്പന്‍ എത്തിയപ്പോള്‍ വികാരനി ര്‍ഭരമായ നിമിഷങ്ങള്‍ക്ക് ടൗണ്‍ ഹാള്‍ വേദിയായി. കോടിയേരിയെ കാണിക്കാനായി പുഷ്പനെ സ്ട്രെ ച്ചറിലാണ് കൊണ്ട് വന്നത്. പൊതുദ ര്‍ശനം നടക്കുന്ന തലശേരി ടൗണ്‍ ഹാളില്‍ പുഷ്പനെത്തിയപ്പോ ള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുയര്‍ത്തി. പുഷ്പന്‍ കോടിയേരിയെ ഏറെ വികാര നിര്‍ഭരമായാണ് വിടചൊല്ലിയത്.

1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ പുഷ്പന്റെ ജീവിതം കിടക്ക യിലേക്ക് ചുരുങ്ങുകയായിരുന്നു. പുഷ്പന് താങ്ങായും തണലായും നിന്നവരില്‍ പ്രധാനിയായിരുന്നു കോടിയേരി. പുഷ്പന്റെ ചൊക്ലിയിലുള്ള വീട്ടില്‍ ആരോഗ്യ കാര്യങ്ങള്‍ തിരക്കാന്‍ കോടിയേരി സ്ഥിര മെത്തുമായിരുന്നു. സംസ്ഥാന സെക്രട്ടറിയായി മൂന്നാമതും തെരഞ്ഞെടുത്ത ശേഷമാണ് പുഷ്പന്റെ വീട്ടില്‍ അദ്ദേഹം അവസാനമായി എത്തിയത്. പ്രിയ സഖാവിന് അവസാനമായി വിപ്ലവാഭിവാദ്യങ്ങ ള്‍ അര്‍പ്പിച്ചപ്പോള്‍ പലരുടേയും കണ്ണുകള്‍ കലങ്ങിയിരുന്നു.

മൃതദേഹം ടൗണ്‍ ഹാളില്‍ എത്തിച്ചതിന് പിന്നാലെ കോടിയേരിയുടെ ഭാര്യ വിനോദിനി ടൗണ്‍ ഹാ ളില്‍ എത്തി. വിനോദിനിയുടെ സങ്കടം മറ്റുള്ളവരേയും ഏറെ ദുഖത്തി ലാഴ്ത്തി.മകന്‍ ബിനീഷ് കോ ടിയേരി ചേര്‍ത്തു പിടിച്ചെങ്കിലും വിഷമം താങ്ങാനാകാതെ വിനോദിനി തളര്‍ന്നു വീണു. തുടര്‍ന്ന് മകനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വിനോദിനിയെ അവിടെ നിന്നും മാറ്റുകയായിരുന്നു.

തലശേരി ടൗണ്‍ ഹാളില്‍ രാത്രി പന്ത്രണ്ട് മണിവരെ പൊതു ദര്‍ശനമുണ്ടാകും. ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 10 മുതല്‍ മാടപ്പീടിക യിലെ വീട്ടിലും 11 മുതല്‍ കണ്ണൂ ര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കാരം നടക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.