ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ക്ക് അവധി നല്‍കാന്‍ വൈകിയതില്‍ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ ശനം. ഇന്ന് രാവിലെ 8.25നാണ് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാ ണെന്ന് കലക്ടര്‍ പ്രഖ്യാപിച്ചതാണ് രക്ഷിതാക്കളുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാ ക്കിയത്
കൊച്ചി : ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ക്ക് അവധി നല്‍കാന്‍ വൈകിയതില്‍ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ഇന്ന് രാവിലെ 8.25 നാണ് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്ന് കലക്ടര്‍ പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്സില്‍ രക്ഷിതാക്കളുടെ രൂക്ഷ വിമര്‍ശ നമാണ് നിറയുന്നത്.
‘അവധി കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു’. ‘പ്രിയകലക്ടര്‍, രാവിലെ കുറച്ചു കൂടി നേരത്തെ എഴുന്നേല്‍ക്കണം എന്ന് പറഞ്ഞാല്‍ തെറ്റാകുമെങ്കില്‍ ക്ഷമിക്കുക’ എന്നാണ് മ റ്റൊരു കമന്റ്. പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍.. നനഞ്ഞ് ചീഞ്ഞ് സ്‌കൂളില്‍ എത്തിയ പിള്ളേരെ ഇനി… എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
ഇന്നലെ രാത്രി മുഴവന്‍ മഴ കനത്തു പെയ്തിട്ട് ഇതുവരെ അവധി നല്‍കാന്‍ താമസം നേരിട്ടത് ഉത്തരവാദി ത്തമില്ലായ്മ ആയിട്ടേ ജനം വിലയിരുത്തൂ…ഞാന്‍ വീട്ടില്‍ ഇരിക്കുന്നത് കൊണ്ട് എന്റെ മക്കള്‍ എപ്പോള്‍ വ ന്നാലും എനിക്ക് ബുദ്ധിമുട്ടില്ല… കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോയ മാതാപിതാക്കള്‍ ഇന്നത്തെ ദിവസം എങ്ങനെ manage ചെയ്യും എന്നത് കൂടി പരിഗണിക്കാന്‍ ശ്രദ്ധിക്കുമല്ലോ- ഉപദേശ രൂപേണ വീട്ട മ്മ കുറിച്ചു.
ഭാവന്‍സ് സ്‌കൂളിലാണ് എന്റെ മകള്‍ പഠിക്കുന്നത്… LKG..അവിടെ സമയം 8.15 നാണ് ക്ലാസ്സ് തുടങ്ങുക. വീ ട്ടില്‍ നിന്നും ഏകദേശം 15-20 മിനിറ്റ് എടുക്കും കുഞ്ഞിന്റെ സ്‌കൂളിലേക്ക് എത്താന്‍. Private വെഹിക്കി ലാണ് കുഞ്ഞിനെ വിടുന്നത്.. അവര്‍ വരുന്ന സമയം 7നും 7.15 നും ഇടയിലാണ്. ഈ സാഹചര്യത്തില്‍ ഈ കാറ്റും മഴയും കൊ ണ്ടാണ് അവള്‍ സ്‌കൂളില്‍ എത്തിയിട്ടുണ്ടാവുക- മറ്റൊരു വീട്ടമ്മ പറയുന്നു.
അതേസമയം വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്ന് കലക്ടര്‍ രേണുരാജ് വിശദീകരണവുമായി രംഗ ത്തെത്തി. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതി നാലും അപകടങ്ങള്‍ ഒഴിവാ ക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്.ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്ക്കേണ്ട തില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. സ്‌കൂളു കളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടര്‍ അറിയിച്ചു.
കലക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് :
രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനു മാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂ ളു കളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.