മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു.കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് അന്ത്യം
കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (78) അന്തരിച്ചു.കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് അന്ത്യം.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് പീര്‍ മുഹമ്മദ്. 1945 ജനുവരി 8 ന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തി ലാണ് പീര്‍ മുഹമ്മദിന്റെ ജനനം. തെങ്കാശി ക്കാരിയായ ബല്‍ക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയ സ്സുള്ളപ്പോള്‍ പിതാവു മൊത്ത് അദ്ദേഹം തലശ്ശേരിയിലെത്തി.
പീര്‍ നാലാം വയസ്സ് മുതല്‍ പാട്ട് പാടി തുടങ്ങി. ഏഴാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യ പാട്ട് റെക്കോര്‍ഡ് ചെയ്തു.ഏഴാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യ പാട്ട് റെക്കോര്‍ ഡ് ചെയ്തു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടക ങ്ങള്‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്. വിദേശത്ത ടക്കം മാപ്പിളപ്പാട്ട് ഗാനമേളകള്‍ നടത്തിയിട്ടുള്ള പൂര്‍ മുഹമ്മദ് കേരള മാപ്പിള കലാ അക്കാദമിയുടെ ഇശല്‍ ചക്രവര്‍ത്തി പുരസ്‌ക്കാര ജേതാവാണ്.
വയലാര്‍ രാമവര്‍മയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദര്‍ഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാ വ പ്രകടനങ്ങളും സഹപാഠികളുടെ യും അധ്യാപകരുടെയും ഇടയില്‍ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി. എന്നാല്‍ പറയത്തക്ക ഒരു സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീര്‍ മുഹമ്മദിന്റേത്. അദ്ദേഹത്തിന്റെ പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.