രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ശ്യാമസുന്ദര കേരകേദാരഭൂമി എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍.
ചെന്നൈ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചി കിത്സയിലായിരുന്നു.തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. കൊച്ചി കാ രയ്ക്കാട്ട് കുടുംബാംഗവും സംവിധായകന്‍ രാജീവ് മേനോന്റെ അമ്മയുമാണ്.
1970 കളില്‍ ക്ലാസ്സിക്കല്‍ ഗായികയായാണ് കല്യാണി മേനോന്‍ രംഗത്തുവന്നത്. പിന്നീട് സിനിമാഗാ നരംഗത്തും തിളങ്ങി. 1977ല്‍ രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന സിനിമയില്‍ കണ്ണീരിന്‍ മഴയത്ത് എന്ന കല്യാണി മേനോന്‍ ആലപിച്ച് ഗാനം ശ്രദ്ധേയമായി. 1973ല്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ‘അ ബല’യാണ് ആദ്യമായി പാടിയ ചിത്രം.
പവനരച്ചെഴുതുന്നു, ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, എന്നിവയാണ് പ്രശസ്ത മലയാള ഗാനങ്ങള്‍. അലൈപായുതേ, മുത്തു, കാതല ന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെ ടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി. 2018ല്‍ പുറത്തിറങ്ങിയ വിജയ് സേ തുപതി സിനിമ 96 ലെ കാതലേ… കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ കല്യാണി മേനോന്‍ ആലപിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.