Entertainment

പ്രവാസി സര്‍ഗ സൃഷ്ടിയില്‍ ഉയിര്‍പ്പിന്റെ മഹത്വവുമായി ‘ ഉത്ഥാനം ‘

ഈസ്റ്റര്‍ ആഘോഷവേളയില്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ
ഗാനസമര്‍പ്പണം

ബുദാബി :  പ്രത്യാശയുടെ പെരുന്നാളിന് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ഗാന സമര്‍പ്പണം. ഉത്ഥാനം എന്ന സംഗീത ആല്‍ബത്തിലെ രാജാവേ, ലോകാധിനാഥ എന്ന ഗാനമാണ് ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ സമര്‍പ്പണമായി പുറത്തിറങ്ങിയത്.

അബുദാബിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ
ചിപ്പി സൂസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ചിപ്പിയുടെ ഭര്‍ത്താവ് കെവിന്‍ അലക്‌സിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ മനോഹര വര്‍മ്മയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയത്. മറ്റൊരു സുഹൃത്തായ മഹാദേവ അയ്യര്‍ സംഗീതം ഒരുക്കി. അബുദാബിയില്‍ എബിബിയില്‍ ഉദ്യോഗസ്ഥനാണ് മഹാദേവ അയ്യര്‍. വൈക്കം സ്വദേശികളാണ് ഇരുവരും.

അബുദാബി മുസഫയിലെ പ്രണവം ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്റ്റുഡിയോയില്‍ ഒരുങ്ങിയ ഗാനത്തിന് പോള്‍ വര്‍ക്കി പശ്ചാത്തല സംഗീതമൊരുക്കി .

പള്ളിയിലെ ക്വയര്‍ ഗ്രൂപ്പില്‍ അംഗമായ ചിപ്പിയുടെ ആദ്യ സോളോ ഗാനമാണ് ഉത്ഥാനത്തിലെ രാജാവേ, ലോകാധിനാഥ എന്ന ഭക്തിസാന്ദ്രമായ ഗാനം.

ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കവര്‍ വേര്‍ഷനുകള്‍ പാടി ഫാമിലി ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കാറുള്ള ചിപ്പിയെ ഭര്‍ത്താവ് കെവിനാണ് സംഗീത ആല്‍ബത്തില്‍ പാടാന്‍ പ്രേരിപ്പിച്ചത്.

മുമ്പ് തീര്‍ത്ഥ സൗപര്‍ണിക, മനസ്സില്‍ ഒരു മിഥുനമഴ, തത്വമസി തുടങ്ങിയ സംഗീത ആല്‍ബങ്ങളില്‍ ഒരുമിച്ചിട്ടുള്ള മനോഹര വര്‍മ-മഹാദേവ അയ്യര്‍ കൂട്ടുകെട്ടാണ് ഈസ്റ്റര്‍ ആല്‍ബത്തിനു വേണ്ടിയും ഒരുമിച്ചത്. 3എം സ്റ്റുഡിയോസിന്റെ ബാനറില്‍ ബെന്‍ മ്യൂസിക്‌സ് ആണ് ആല്‍ബം പുറത്തിറക്കിയത്.

വേറിട്ട വരികളും ഈണവും ഈ ഗാനത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. മധുരമായ ആലാപനത്തിലൂടെ ചിപ്പി എന്ന ഗായികയുടെ രംഗപ്രവേശനവുമായി മാറി ഉത്ഥാനം എന്ന ഭക്തിഗാന ആല്‍ബം.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.