Gulf

കുരുന്നു പ്രതിഭകളുടെ കലയുടെ കൂട്ടായ്മ നവരംഗ് 2022

യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ കലയുടെ അരങ്ങാണ് നവരംഗ് . വിര്‍ച്വല്‍ വേദിയില്‍ ബാലപ്രതിഭകളുടെ മാറ്റുരയ്ക്കും

ദുബായ് :  കുരുന്നുകളുടെ കലോത്സവമായ നവരംഗ് 2022 ഇന്ന് അരങ്ങേറും. യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച കൂട്ടായ്മയാണ് നവരംഗ്.

ബാലപ്രതിഭകളുടെ സംഗീത, നൃത്ത, കാവ്യകേളികളുടെ അരങ്ങേറ്റമാണ് ഈ വേദിയില്‍ നടക്കുന്നതെന്ന് പരിപാടിയുടെ കോര്‍ഡിനേറ്ററായ ഗിരീഷ് വാസുദേവ് പറഞ്ഞു.

പുതിയ സാഹചര്യങ്ങളില്‍ വിര്‍ച്വല്‍ വേദിയാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ഈ പരിപാടിയില്‍ അണിനിരക്കുന്നത്.

സംഗീതവും, നൃത്തത്തിനും ഒപ്പം സാഹിത്യാഭിരുചി വളര്‍ത്താന്‍ പദ്യപാരായണവും മത്സര ഇനമായി ഒരുക്കിയിട്ടുണ്ട്. ദേശീതയും സംസ്‌കാരവും അടിസ്ഥാനമാക്കിയാണ് ഇക്കുറി നവരംഗ് കലാസംഗമം സംഘടിപ്പിക്കുന്നത്.

നവരംഗ് 2022 ന്റെ മുഖ്യാതിഥി സിനിമസംവിധായകനും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ശരത് എ ഹരിദാസനാണ്.

വേദപാരമ്പര്യങ്ങളെ കുറിച്ചും തനത് അനുഷ്ഠാന കലകളെ കുറിച്ചും ഗവേഷണം നടത്തുന്ന ശരത് അതിരാത്രത്തെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി ലോക ശ്രദ്ധ നേടി.

ജനപ്രിയ ചിത്രമായ സലാല മൊബൈല്‍സിന്റെ സംവിധായകനായ ശരത് നിരവധി ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

വിര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കലോത്സവമാണ് നവംരംഗ് 2022

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.