Home

പ്രവാസി വ്യവസായിയെ കൊലപ്പെടുത്തി ഹോമകുണ്ഡത്തില്‍ കത്തിച്ചു ; ഭാസ്‌കര്‍ ഷെട്ടി കൊലക്കേസില്‍ ഭാര്യക്കും മകനും കാമുകനും ജീവപര്യന്തം തടവ്

ഉഡുപ്പിയിലെ ബിസിനസ് പ്രമുഖനായിരുന്ന ഭാസ്‌കര്‍ ഷെട്ടി(52)യെ കാലപ്പെടുത്തി ഹോമകു ണ്ഡ ത്തില്‍ കത്തിച്ച വിവാദ കേസില്‍ ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, ജ്യോത്സ്യന്‍ നിര ഞ്ജന്‍ ഭട്ട് എന്നിവര്‍ക്ക് ജീവപര്യന്തം തടവ്

മംഗളൂരു: പ്രവാസി വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി ശേഷം ഹോമകുണ്ഡത്തിലിട്ട് ക ത്തിച്ച വിവാദമായ ഭാസ്‌കര്‍ ഷെട്ടി വധക്കേസില്‍ ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യന്‍ നിരഞ്ജന്‍ ഭട്ട് എന്നിവര്‍ക്ക് ജീവപര്യന്തം തടവ്. ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

കൊലപാതകം നടന്ന് അഞ്ചുവര്‍ഷം തികയാന്‍ ഒന്നര മാസം ബാക്കിനില്‍ക്കെയാണ് കേസില്‍ വി ചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്. മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവാണ് കോ ടതി ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനിടെ പ്രതികളില്‍ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യ ത്തിലിറങ്ങി.നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്. വിധിപ്രസ്താവം കേള്‍ ക്കാന്‍ രാജേശ്വരി ഷെട്ടിയും രാഘവേന്ദ്ര ഭട്ടും കോടതിയിലെത്തിയിരുന്നു. നിരഞ്ജനും നവനീതും ബെംഗളൂരുവിലെ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയും വിധിപ്രസ്താവം കേട്ടു.

തെളിവുനശിപ്പിച്ച കേസില്‍ പ്രതിചേര്‍ത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെവിട്ടു. ഇതേ കുറ്റം ചുമത്തി പ്രതിചേര്‍ത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവില്‍ മരിച്ചു. മൃതദേ ഹാവശിഷ്ടങ്ങളും ചാരവും നദിയില്‍ ഉപേക്ഷിക്കാന്‍ സഹായിച്ചെന്നതായിരുന്നു രാഘവേന്ദ്ര ഭട്ടി നെതിരേയുള്ള കുറ്റം. എന്നാല്‍ നിരഞ്ജനും മറ്റു പ്രതികളും തനിക്ക് നല്‍കിയത് മൃതദേഹാവശിഷ്ട ങ്ങളാണെന്ന് താനറിഞ്ഞിരുന്നില്ലെ ന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഇത് കോടതി അംഗീക രിക്കുകയായിരുന്നു.ഉഡുപ്പി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജെ.എന്‍. സുബ്രഹ്മ ണ്യയാണ് ശിക്ഷ വിധിച്ചത്.

2016 ജൂലൈ 28ന് ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടില്‍വെച്ച് ഷെട്ടിയെ കൊലപ്പെടുത്തിയശേഷം നിരഞ്ജ ന്‍ ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തില്‍ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്യുകയാ യിരുന്നു. സ്വത്ത് തര്‍ക്കവും രാജേശ്വരിയും നിരഞ്ജനുമായുള്ള അതിരുവിട്ട സൗഹൃദം ഷെട്ടി അറി ഞ്ഞതുമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

കൂടാതെ സ്വത്ത് മുഴുവന്‍ തന്റെ പേരിലാക്കണമെന്ന് മകന്‍ നവനീത് ഷെട്ടി ഭാസ്‌കര്‍ ഷെട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതിനിടെ, നിരഞ്ജനും ഭാര്യയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചില ഫോട്ടോകളും ഷെട്ടിയ്ക്ക് ലഭിച്ചിരുന്നു. ഇതെല്ലാമാണ് കൊല പാതകത്തിന് കാരണമായത്.

ഭാസ്‌കര്‍ ഷെട്ടിയെ കാണാനില്ലെന്ന് മാതാവ് മണിപ്പാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ നട ത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തി ന്റെ ചുരുളഴിയുന്നതും പ്രതികള്‍ അറസ്റ്റിലാവു ന്നതും. ജൂലായ് 29നാണ് ഷെട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് ഗുലാബി മണിപ്പാല്‍ പൊലീസില്‍ നല്‍കുന്നത്. ഫോണില്‍ വിളിച്ചിട്ട് മകനെ കിട്ടുന്നില്ലെന്നും ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് അന്വേ ഷണം ഊര്‍ജിതമാക്കി.

ഒടുവില്‍ ഷെട്ടി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ അതുവരെ സംശയമുനയിലായിരുന്ന ഭാര്യ യെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഏഴാം തീയതിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പിറ്റേദിവസം നിരഞ്ജനും പൊലീസിന്റെ പിടിയിലായി. സ്വത്ത് ലഭിക്കില്ലെന്ന് മനസിലായതോടെയാണ് മൂവരും ചേര്‍ന്ന് ഷെട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് പത്താം തീയതി കല്‍ക്ക നദിയില്‍നിന്ന് ഷെട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാ വശിഷ്ട ങ്ങളും എല്ലുകളും കണ്ടെടുത്തു. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കി. ഷെട്ടിയുടെ മാതാവിന്റെ ഡി.എന്‍.എയും കണ്ടെടുത്ത എല്ലുകളിലെ ഡി.എന്‍.എയും ഒരു പോലെയാണെന്ന് കണ്ടെത്തിയതോടെയാണ് കൊല്ലപ്പെട്ടത് ഷെട്ടി തന്നെയാണെന്നതിന് ശാസ്ത്രീയമായ സ്ഥിരീകര ണമായത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.