പാലക്കാട് അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് യഹിയയെ പൊലീസ് പൊക്കിയത്. കേസില്‍ നേര ത്തെ അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന്‍ എന്നിവരില്‍ മൂന്നു പേര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാ യിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറം :പ്രവാസി യുവാവായ പാലക്കാട് അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ മര്‍ദിച്ച് കൊലപ്പെടുത്തി യ കേസില്‍ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് യഹിയയെ പോലീ സ് പൊക്കിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ജലീല്‍ ജിദ്ദയില്‍ നിന്ന് സ്വര്‍ണക്കടത്ത് കരിയറായി നാട്ടിലെത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. തുട ര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജലീലിനെ ഒരു സംഘം തട്ടിക്കൊ ണ്ട് പോകുകയായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം മുഖ്യപ്രതി യഹിയ മുങ്ങുകയായിരുന്നു. ജലീലിന്റെ ശരീരത്തിലുടനീളം മര്‍ദനമേറ്റ പാടുകളു ണ്ടായിരുന്നു.
യഹിയ പിടിയിലായതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു. കേ സില്‍ നേരത്തെ അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന്‍ എന്നിവ രില്‍ മൂന്നുപേര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.