Breaking News

പ്രവാസി മലയാളികൾ ഏറെയുള്ള ജോലിയിൽ സ്വദേശിവൽകരണവുമായി സൗദി; അടുത്ത മാസം പ്രാബല്യത്തിൽ

റിയാദ് : സൗദി അറേബ്യയിലെ നാല് പാരാമെഡിക്കൽ വിഭാഗ തൊഴിലുകളിൽ രണ്ടു ഘട്ടമായി സ്വദേശിവൽക്കരണം കർശനമാക്കുന്നു. ഏപ്രിൽ 17 മുതൽ എക്സ് റേ- റേഡിയോളജി, ലാബോറട്ടറി, ഫിസിയോതെറാപ്പി, ന്യൂട്രീഷ്യൻ എന്നീ ജോലികളിലാണ് ആദ്യഘട്ട സ്വദേശിവൽകരണം നടപ്പിലാക്കുന്നതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കിയത്.
ഈ മേഖലകളിൽ നിശ്ചിത എണ്ണം ജീവനക്കാരുടേയും വിദഗ്ധരുടെയും ഒഴിവുകൾ നിർബന്ധമായും സ്വദേശികൾക്കായി നീക്കിവച്ചിരിക്കുന്നത് പാലിക്കേണ്ടി വരും. പാരാമെഡിക്കൽ വിഭാഗമായ റേഡിയോളജി – എക്സറേ  65%, ലബോറട്ടറി വിഭാഗം 70% എണ്ണവും, ഫിസിയോ തെറാപ്പി,  ന്യൂട്രീഷ്യൻ  രംഗത്തെ തൊഴിലുകളിൽ 70% സൗദി സ്വദേശികളെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നത്.
റിയാദ്, ജിദ്ദ, മക്ക, ദമാം, അൽകോബാർ എന്നീ 4  നഗരങ്ങളിലാണ് പ്രാഥമിക ഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഒക്ടോബർ 17 മുതൽ തുടങ്ങുന്ന അടുത്ത ഘട്ടത്തിൽ സൗദിയിൽ എല്ലായിടവും ഈ വിഭാഗത്തിൽ ഇത്തരത്തിലുള്ള സ്വദേശിവൽകരണം നടത്തും. ഒട്ടനവധി പ്രവാസി മലയാളികൾ ആരോഗ്യരംഗത്തെ  പൊതു, സ്വകാര്യമേഖലകളിലെ  ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ അനുബന്ധ പാരമെഡിക്കൽ വിഭാഗങ്ങളിൽ വിദഗ്ധരായും ജീവനക്കാരും സേവനമനുഷ്ടിക്കുന്നുണ്ട്. ഈ മേഖലകളിൽ സ്വദേശിവൽകരണം കർശനമാക്കുന്നതോടെ തൊഴിൽ നഷ്ടമാകുമോ എന്ന ആശങ്കയും പ്രവാസികൾക്കിടയിൽ അലട്ടുന്നുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.