ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പ്രവാസി വ്യവസായി സി ദ്ധാര്‍ഥ് ബാലച ന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ഈ വര്‍ഷത്തെ പ്രവാസി ഭാര തീയസമ്മാന്‍ ലഭിച്ചത് അഭിമാന നേട്ടമായി
ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പ്രവാസി വ്യവസായി സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയസമ്മാന്‍ ലഭിച്ചത് അഭി മാന നേട്ടമായി. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ബ്രൂണയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അലക്‌സാണ്ടര്‍ മാ ളിയേക്കല്‍ ജോണ്‍,ഫെഡെക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ രാജേഷ് സുബ്രഹ്‌മണ്യം എന്നിവരാണ് മറ്റു രണ്ട് മലയാളികള്‍.
പ്രവാസികള്‍ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് യുഎഇയിലെ യുവവ്യവസായി സി ദ്ധാര്‍ഥ്ബാലചന്ദ്രനെ തേടിയെത്തിയത്. ഇന്ത്യയിലും യു.എ.ഇയിലും സാമൂഹിക,സാംസ്‌കാരിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തൊഴിലാളികളുടെ ക്ഷേമത്തിന് അദ്ദേഹം നല്‍കിയ സംഭാ വനകള്‍ ശ്രദ്ധേയമായിരുന്നു.
33-ാം വയസ്സില്‍ ദുബൈ ആസ്ഥാനമായ ഇന്ത്യ ക്ലബിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഈ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍ ഉള്‍പ്പെടുന്ന ക്ലബില്‍ 2019 മുതല്‍ ചെയര്‍മാനാണ് അദ്ദേഹം.പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍ അടങ്ങുന്ന ട്രസ്റ്റിബോര്‍ഡ് നിയന്ത്രിക്കുന്ന ക്ലബ് ദുബൈയിലെ ഇന്ത്യന്‍ സമൂഹത്തിന് സാമൂഹികവും സാംസ്‌കാരി കവും വ്യാവസായികവുമായ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകളാണ് നല്‍കിവരുന്നത്. 2010-12 കാലയളവി ലും സിദ്ധാര്‍ഥ് ആയിരുന്നു ദുബൈ ഇന്ത്യാ ക്ലബ് ചെയര്‍മാന്‍.
യു.എ.ഇ.യിലെ തൊഴിലാളി ക്ഷേമത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. അബുദാബി സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ സ്‌കൂള്‍ പദ്ധതിക്ക് വലിയ സാമ്പത്തികസഹായം നല്‍കി യിരുന്നു. നിശ്ചദാര്‍ഢ്യ വിഭാഗത്തില്‍പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ നിരവധി പ്രവര്‍ ത്തനങ്ങള്‍ നടത്തി. ദുബൈ ഓട്ടിസം സെന്റര്‍, അബൂദബി സെന്റര്‍ ഫോര്‍ സ്പെഷല്‍ നീഡ്സ് എന്നിവ ക്കും അകമഴിഞ്ഞ സഹായങ്ങളെത്തിച്ചു.
ഇന്ത്യന്‍ കോണ്‍സലേറ്റിന്റെ കീഴിലുള്ള സാമൂഹിക ക്ഷേമസമിതിയുടെ രക്ഷാധികാരിയും ആല്‍ഫ പാലി യേറ്റിവ് സെന്ററിന്റെ മുഖ്യരക്ഷാധികാരിയാണ് അദ്ദേഹം. ഇന്ത്യയിലെ ഉത്രാടം തിരുനാള്‍ ശ്രീമാര്‍ത്താ ണ്ഡവര്‍മ ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ്. അബൂദബി സ്‌പെഷല്‍ കെയര്‍ സെന്ററിന്റെ സ്‌കൂള്‍ പദ്ധതിക്ക് വലിയ സഹായം നല്‍കിയിരുന്നു.
യു.എ.ഇ.യിലെ ഇന്ത്യന്‍ മാധ്യമക്കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെട്ടിടനിര്‍മ്മാ ണ മേഖലയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ബംഗ ഗ്രൂപ്പ് സാരഥികളിലൊരാളാണ് സിദ്ധാര്‍ഥ്. കൂടാെത എസ്. ബി ഗ്ലോബല്‍ എജ്യുക്കേഷണല്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്ത്യയിലെ എക്‌സിക്യുട്ടീവ് ഡയ റ ക്ടര്‍, പ്രമുഖ ടി.വി. ചാനലുകളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ചെന്നൈയിലെ ശ്രീവാസ് റൂഫിങ് പ്രൈ വറ്റ് ലിമിറ്റഡ്, വിശ്രാം ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാന്‍ എന്നീനിലകളിലും ക ഴിവ് തെളിയിച്ചിട്ടുണ്ട്.
1976 ജൂണ്‍ ഒന്നിന് ആര്‍. ബാലചന്ദ്രന്‍-സബിത വര്‍മ ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് ജനനം. ഇതിഹാസചിത്രകാരന്‍ രാജ രവിവര്‍മയുടെ പിന്‍ഗാമിയാണ്. എറണാകുളം ചിന്മയ വിദ്യാലയ ത്തിലായിരുന്നു സ്‌കൂള്‍ പഠനം. മൈസൂര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് നാലാം റാങ്കോടെ സിവില്‍ എന്‍ജി നീയറിങ് പാസായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് ഇന്റര്‍നാഷനല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദം നേടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.