ദുബായ് : പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നു വിവിധ സംഘടനാ പ്രതിനിധികൾ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന വിമാന നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് നേരിടാൻ ബജറ്റ് സർവീസുകൾ അടക്കം ആരംഭിച്ചിട്ടും സീസൺ സമയത്ത് മറ്റൊരു സെക്ടറിലും ഇല്ലാത്ത നിരക്ക് നൽകിയാണ് പ്രവാസികൾ സഞ്ചരിക്കുന്നത്.
യാത്രക്കൂലിക്ക് പരിധി നിശ്ചയിക്കണമെന്ന് ഷാർജയിൽ നിന്നുള്ള പ്രതിനിധികൾ പ്രധാനമന്ത്രിക്കും വിദേശകാര്യ – പ്രവാസി കാര്യം മന്ത്രിക്കും, നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൃത്രിമ തിരക്കും ചൂഷണവും നിയന്ത്രിക്കുവാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു. എയർപോർട്ടിൽ ഭക്ഷ്യസാധനങ്ങൾക്കും കുടിവെള്ളത്തിനും വലിയ തുക ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭക്ഷണ സാധനങ്ങളുടെ വിലയ്ക്കും പരിധി നിശ്ചയിക്കണം. കണ്ണൂർ വിമാനത്താവളം സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പം നീക്കണം.
പോയിന്റ് ഓഫ് കോൾ ലഭിക്കാത്തതിനെത്തുടർന്ന് പല വിമാനങ്ങളും കണ്ണൂർ എയർപോർട്ടിൽ നിന്നു സർവീസ് നടത്തുന്നില്ല. ഏറ്റവും അധികം പ്രവാസികളുള്ള ജില്ലയാണ് കണ്ണൂർ. ഇതുകൂടി പരിഗണിച്ച് വിമാനത്താവളം പൂർണ പ്രവർത്തനക്ഷമമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജെ. ജയ്ശങ്കറുമായും കേന്ദ്ര കാബിനറ്റ് മന്ത്രി ജുവൽ ഓറവുമായും സംഘടനാ നേതാക്കൾ സംസാരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.