Home

പ്രവാസി ഭാരതീയ ദിവസ്: നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ ഇന്‍ഡോറില്‍

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി. നാര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളില്‍ പങ്കെടുക്കും

നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണ ന്റെ നേതൃത്വത്തിലെത്തിയ സംഘം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനോ ടൊപ്പം

ഇന്‍ഡോര്‍: പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പ ങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ ഡോറിലെത്തി. ബൃല്യന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി 8 മുതല്‍ 10 വ രെയാണ് പരിപാടി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണ ന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളില്‍ പങ്കെടുക്കും.

കേരളത്തിലേതടക്കമുള്ള പ്രവാസി ഇന്ത്യാക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ ച്ചചെയ്യാനും പ്രായോഗിക നടപടികള്‍ സ്വീകരിക്കാനും കണ്‍വെന്‍ഷന്‍ ഉപക രിക്കും. ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സമാന്തര സമ്മേളനങ്ങ ളും ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതില്‍ രാജ്യത്തിന് തന്നെ മാതൃ കയാണ് നോര്‍ക്ക റൂട്ട്‌സ്. മൂന്ന് ദിവസം നടക്കുന്ന ചര്‍ച്ചകളില്‍ ഒരുത്തിരിഞ്ഞു വരുന്ന നവീന ആശ യങ്ങ ളും നിര്‍ദ്ദേശങ്ങളും നോര്‍ക്കയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കാനും പ്രവാസി മലയാളിക ള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കുന്നതിനും സഹായിക്കുമെന്ന് കരുതുന്നു.

ഇന്ന് പ്രവാസി ദിനം ; നോര്‍ക്ക കലണ്ടറും
ന്യൂസ് ലെറ്ററിന്റെ പ്രകാശനവും
നോര്‍ക്ക റൂട്ട്സിന്റെ പ്രധാന നേട്ടങ്ങള്‍ വിശദീകരിക്കുന്ന കലണ്ടറും, നോര്‍ക്ക ന്യൂസ് ലെറ്ററിന്റെ പ്ര കാശനവും ജനുവരി 9ന് നടക്കും.1915 ജനുവരി 9ന് മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയില്‍ നിന്നും തിരികെയെത്തിയതിന്റെ സ്മരണാര്‍ത്ഥമാണ് പ്രവാസി ഭാരതീയ ദിവസായി ആചരിക്കുന്നത്.

പ്രവാസി ഭാരതീയരുടെ പൊതുവേദിയായി 2003 മുതല്‍ ചേരുന്ന കണ്‍വെന്‍ഷന്‍ 2015 മുതല്‍ രണ്ടുവര്‍ഷത്തിലൊരിക്കലാക്കി. കഴിഞ്ഞ സമ്മേളനം കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് ഓണ്‍ ലൈന്‍ ആയാണ് സമ്മേളിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.