Gulf

പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കുടുംബ സംഗമങ്ങള്‍

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയയര്‍ത്തിയാണ് പ്രവാസികളുടെ കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമം ഒരുക്കുന്നത്

ജിദ്ദ:  മാനവരാശിയുടെ സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നു. സൗദി അറേബ്യയിലെ വിവിധ പ്രവാസി കൂട്ടായ്മകളാണ് കുടുംബ സംഗമത്തിനു അവസരമൊരുക്കുന്നത്.

മതങ്ങളിലൂടെ മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കാനുള്ള നീക്കമാണ് ഈ സംഗമങ്ങള്‍. വിവിധ മതവിഭാഗങ്ങളെ വിദ്വേഷത്തിന്റെ വിഷം പടര്‍ത്തി അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് സ്‌നേഹവിരുന്നുമായി പ്രവാസി സംഗമങ്ങള്‍ അരങ്ങേറുന്നത്.

ഇതര മതവിഭാഗങ്ങളുടെ ആചാരങ്ങളെ അടുത്തറിയാനും അവരുമായി സാഹോദര്യത്തിന്റെ ഇഴയടുപ്പും ഊട്ടിയുറപ്പിക്കാനുമുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്. മനസ്സു തുറന്നുള്ള ഒത്തുചേരലുകള്‍ പരസ്പരം അറിയാനും സ്‌നേഹാദരങ്ങള്‍ പങ്കിടാനുമുള്ള വേദിയാകും.

ഉപവാസവും നോമ്പുതുറയും സഹനത്തിന്റേയും സഹജീവനത്തിന്റേയും പ്രതീകങ്ങളാണ്. റമദാന്റെ സന്ദേശം മാനവരാശിയിലേക്ക് പകരുന്ന പ്രതീകാത്മകത ഈ ഇഫ്താര്‍ സ്‌നേഹവിരുന്നുകളിലുണ്ട്.

പ്രവാസി സംസ്‌കാരിക വേദിയുള്‍പ്പടെ സംസ്‌കാരിക സംഘടനകളും സ്‌നേഹവിരുന്നിന്റെ ഭാഗമാണ്. കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവു വന്ന ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയിലാണ് വീണ്ടും സ്‌നേഹവിരുന്നകള്‍ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്.

രണ്ട് വര്‍ഷക്കാലം സാമൂഹിക ഒത്തുചേരലുകള്‍ ഇല്ലാതെ അവരവരുടെ താമസയിടങ്ങളില്‍ കഴിഞ്ഞതിനു ശേഷം വന്ന സ്‌നേഹ സംഗമമാണ് ഇപ്പോള്‍ നടക്കുന്നതെന്നതും ഈ സൗഹൃദ സംഗമങ്ങളെ സവിശേഷമാക്കുന്നു.

മഹാമാരി തീര്‍ത്ത അകലം ഇഫ്താറിലൂടെ ഇല്ലാതാകുന്ന കാഴ്ചയും കാണാനാകും. സ്‌നേഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയവരുടെ മുഖത്ത് ഒത്തുചേരലിലൂടെ ലഭിച്ച ആത്മവിശ്വാസവും ആഹ്‌ളാദവും പ്രകടമാണ്.

വിഷു ദിനത്തിലേയും ഈസ്റ്റര്‍ ദിനത്തിലെയും സായ്ഹാന്നങ്ങളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകള്‍ ശ്രദ്ധേയമായിരുന്നു. പ്രവാസി കുടുംബാംഗങ്ങള്‍ അവരവരുടെ വീടുകളില്‍ സ്വയം തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ പങ്കുവെച്ചുള്ള ഇഫ്താര്‍ വിരുന്നുകളും പതിവിലേറെ സ്‌നേഹം വിളമ്പുന്നതായിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.