ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈ ര്‍ഘ്യമുള്ള ഹാഫ്(HALF) വി ഭാഗത്തിലും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള(MINUTE) വിഭാ ഗത്തിലും മത്സരചിത്രങ്ങള്‍ സമര്‍പ്പിക്കാം
(HALF) വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിക്കും. പ്രസിദ്ധ ശില്പി കെ ആര്‍ രാജന്‍ രൂപക ല്‍പന ചെയ്ത ശില്‍പവും, അന്‍പതിനായിരം രൂപയും സാക്ഷ്യ പത്ര വും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്. കൂടാതെ അ ഞ്ചു പേര്‍ക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും ഇതേ വിഭാഗത്തില്‍ സമ്മാനിക്കും.
(MINUTE) വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡും ശില്പി കെ ആര്‍ രാജന്‍ രൂപ കല്‍പന ചെയ്ത ശില്‍പവും പതിനായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ്.
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പാലക്കാടുവച്ച് സെപ്തംബര്‍ 10,11 തിയ്യതികളിലായി പ്രദര്‍ശിപ്പിക്കുക യും സെപ്റ്റംബര്‍ 11ന് നടക്കുന്ന സമാപന യോഗത്തില്‍ സമ്മാന വിതരണം നടത്തും.
ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നട ത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേളയുടെ പ്രത്യേകതയാണ്. ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങളെ വിലയിരുത്തി അവാര്‍ഡുകള്‍ തീരുമാനിക്കുക.
www.insightthecreative.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ചിത്രങ്ങള്‍ സമര്‍പ്പിക്കാ വുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446000373
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.