Breaking News

പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു.

ദുബായ് : യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 131,000 ആയി ഉയർന്നു. 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വർധിക്കുന്ന സ്വദേശിവത്കരണമെന്ന് റിപ്പോർട്ടുണ്ട്.യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ 2024ലെ രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. നഫീസ് പ്രോഗ്രാമും അത് നൽകുന്ന ആനുകൂല്യങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സ്വദേശിവത്കരണം 2024ൽ യുഎഇ കൈവരിച്ച ശ്രദ്ധേയമായ നിരവധി നേട്ടങ്ങളിൽ ഒന്നു മാത്രമാണ്. രാജ്യത്തിന്‍റെ വളർച്ച കാണിക്കുന്ന മറ്റ് സംഭവങ്ങളും ഉണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
∙സാമ്പത്തിക സൂചകങ്ങൾ
വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യൻ ദിർഹം കടന്നു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൻ ദിർഹത്തിൽ എത്തി. മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപം 130 ബില്യൻ ദിർഹത്തിൽ എത്തി. 200,000 പുതിയ കമ്പനികൾ യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു. 
∙നിയമനിർമാണം
യൂണിയന്‍റെ തുടക്കം മുതൽ പുറപ്പെടുവിച്ച നിയമനിർമാണങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള മൂന്ന് വർഷത്തെ പദ്ധതി യുഎഇ സർക്കാർ പൂർത്തിയാക്കി. ഏകദേശം 2,500 സർക്കാർ ഉദ്യോഗസ്ഥർ നിയമനിർമാണങ്ങളുടെ പുനഃപരിശോധനയിൽ പങ്കാളികളായി.
∙ടൂറിസം
രാജ്യത്തുടനീളമുള്ള ടൂറിസ്റ്റ് സൗകര്യങ്ങൾ 2024ൽ 30 ദശലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്തു. 150 ദശലക്ഷം യാത്രക്കാർ വിമാനത്താവളങ്ങളിലൂടെ കടന്നുപോയി.
∙ ദേശീയ വികസനം
അടുത്ത 20 വർഷത്തേക്കുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തി യുഎഇ സർക്കാർ മുന്നോട്ടുള്ള പ്രയാണത്തിന് ഒരുങ്ങുകയാണ്. 750ലധികം ദേശീയ പദ്ധതികൾ ആരംഭിച്ചു. മന്ത്രിസഭയും മന്ത്രിതല വികസന സമിതിയും 1,300 തീരുമാനങ്ങൾ പുറപ്പെടുവിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.