ദുബായ് : സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു. കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം അതിന്റെ ഏറ്റവും മികച്ച സൂചികയാണ് നൽകുന്നതെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സ്വദേശിവൽക്കരണത്തിൽ 350% വളർച്ചയാണ് രേഖപ്പെടുത്തിയത്.
സ്വദേശിവൽക്കരണത്തിൽ പരിശോധനകൾ ശക്തമാക്കിയെന്നും നിയമ ലംഘകരെ തടയാൻ കഴിഞ്ഞതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 20 ജീവനക്കാരിൽ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നിർബന്ധമാണ്. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്.
∙ പ്രാദേശിക ഉൽപന്ന വിപണനം: കൂടുതൽ സഹകരണ സ്ഥാപനങ്ങൾ തുറക്കും
ഈ വർഷം ദുബായിലെ യൂണിയൻ കോ ഓപ്പറേറ്റീവ് വ്യാപാര സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം ഊർജിതമാക്കും. കഴിഞ്ഞ വർഷം ഒക്ടോബർ വരെ സഹകരണ സ്ഥാപനങ്ങളിൽ 36% സ്വദേശിവൽക്കരണം നടപ്പാക്കിയതായി യൂണിയൻ കോപ് മേധാവി മുഹമ്മദ് അൽ ഹാഷിമി അറിയിച്ചു.
എമിറേറ്റിലെ എല്ലാ ശാഖകളിലും കൂടുതൽ സ്വദേശികളെ ഈ വർഷം നിയമിക്കും. വനിതകൾക്കും അവസരം നൽകും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ തസ്തികകളിൽ നിയമിക്കാനാണ് നീക്കം. ഈ വർഷം കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനും പദ്ധതിയുണ്ട്. സ്വദേശിവൽക്കരണം മാത്രമല്ല സ്ഥാപനങ്ങൾ വഴി പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള പദ്ധതികളും തുടരും.
പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനത്തിനാണ് സഹകരണ സ്ഥാപനങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുസ്ഥിര ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ നൽകുന്നതാണ് യൂണിയന്റെ പദ്ധതികൾ. പുതിയ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഭക്ഷ്യ സുരക്ഷാ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുബായിലെ 25% തോട്ടങ്ങളിലെയും ഉൽപന്നങ്ങൾ സഹകരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്നുണ്ട്. പ്രതിദിനം എട്ടു മുതൽ 10 ടൺ വരെ ഉൽപന്നങ്ങൾ എമിറേറ്റിലെ സഹകരണ സ്ഥാപനങ്ങളിൽ എത്തുന്നുണ്ട്.
65 തരം പഴങ്ങളും പച്ചക്കറികളും ഇവയിൽ ഉൾപ്പെടും. 2008 മുതൽ പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വാതിലുകൾ സഹകരണ സ്ഥാപനങ്ങൾ സ്വദേശി കർഷകർക്കായി തുറന്നിട്ടുണ്ട്. വിദേശ കമ്പനികളെ ആശ്രയിക്കുന്നതു കുറയ്ക്കാൻ ഇതു വഴി സാധിക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.