Breaking News

പ്രവാസികൾക്ക് ഇനി ചെലവ് കൂടും, റദ്ദാക്കിയത് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നിയമം; കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് ഉയരും.

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ‌ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽ‍കികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്ക് ആണ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം മന്ത്രിസഭയുടെഅനുമതിയോടു കൂടി മാത്രമേ മന്ത്രാലയങ്ങൾ ഫീസ് വർധിപ്പിക്കാൻ പാടുള്ളുവെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു.
വൈദ്യുതി, വെള്ളം, കമ്യൂണിക്കേഷൻ, ആരോഗ്യം എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങളിൽ ആണ് നിരക്ക് വർധന. അതാത് മന്ത്രാലയങ്ങളിലെ കോംപീറ്റന്റ് അതോറിറ്റിയാണ് ഫീസ് നിശ്ചയിക്കുന്നത്. എന്നാൽ നിലവിലെ നിരക്കിൽ നിന്ന് എത്ര ശതമാനമാണ് ഉയർത്തുകയെന്നോ എന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്നോ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. 
നിലവിലെ ഫീസ് നിരക്ക് പുന:പരിശോധിച്ച് നിരക്ക് ഉയർത്താനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. നിയമനിർമാതാക്കളുടെ മുൻകൂർ അനുമതിയില്ലാതെ പൊതുസേവനങ്ങൾക്കുള്ള നിരക്ക് ഉയർത്തുന്നതിന് വിലക്കേർപ്പെടുത്തികൊണ്ട് ദേശീയ അംസംബ്ലി 1995 ൽ പാസാക്കിയ നിയമമാണ് പുതിയ ഉത്തരവ് വന്നതോടെ റദ്ദാക്കിയത്. 4 വർഷം മുൻപ് ദേശീയ അംസംബ്ലിയും അമീർ പിരിച്ചുവിട്ടിരുന്നു.സാമ്പത്തിക, സാമൂഹിക മാറ്റങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലെ ഫ്ളെക്സിബിലിറ്റിയുടെ അനിവാര്യത, പൊതുസേവനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1995 ലെ നിയമം ഇല്ലാതാക്കി പുതിയ ഉത്തരവ് നടപ്പാക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം മന്ത്രിസഭയുടെ മുൻകൂർ അനുമതിയില്ലാതെ സേവനങ്ങളുടെ ഫീസ് ഉയർത്താൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.