അബുദാബി : യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില വർധനയാണ് തടഞ്ഞത്. 2025 ജനുവരി 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
മുൻകൂർ അനുമതിയില്ലാതെ രാജ്യത്തെ ചില്ലറവ്യാപാരികൾ ഈ 9 അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കാൻ പാടില്ല. അടുത്ത വർഷം മുതൽ വിലവർധനയ്ക്കിടയിൽ 6 മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വിതരണക്കാർ, ചില്ലറവ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ എന്നിവർ പുതിയ നയം നടപ്പിലാക്കണം. പുതുക്കിയ വില ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണവും മിന്നൽ പരിശോധനയും ഊർജിതമാക്കും.
ശുചീകരണ ഉൽപന്നങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില കുറച്ചിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു. വിപണികളിൽ അവശേഷിക്കുന്ന ഉൽപന്നങ്ങളുടെ വിൽപനയിലും നിയമം ബാധകമായിരിക്കും. കുത്തക സമ്പ്രദായം പരിമിതപ്പെടുത്തി വിപണിയിൽ സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 245 ഉൽപന്നങ്ങളുടെ വില നിർണയത്തിൽ സുതാര്യത കൊണ്ടുവരാൻ ശ്രമിക്കുന്ന മന്ത്രാലയം ഗുണനിലവാരമുള്ള ബദൽ ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്നും അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.