മനാമ: സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശവുമായി എം.പി. പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തുള്ളത്.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഈ തൊഴിലുകൾക്കുള്ള വർക്ക് പെർമിറ്റുകളെ രണ്ട് വർഷത്തേക്കായി പരിമിതപ്പെടുത്തണം. മാത്രമല്ല ഈ പെർമിറ്റുകൾ ഒരിക്കൽ മാത്രമേ പുതുക്കി നൽകാവൂ എന്നും അദ്ദേഹം നിർദേശിക്കുന്നു.
പ്രവാസി തൊഴിലാളികൾ അനാവശ്യമായി രാജ്യത്ത് ദീർഘകാലം താമസിക്കുന്നത് തടയാൻ ഇത് സഹായിക്കും. തൊഴിൽ തേടുന്ന ബഹ്റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും എം.പി ചൂണ്ടിക്കാട്ടുന്നു. ഫ്ലെക്സിബിൾ വർക്ക് പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാറിന്റെ സമീപകാല തീരുമാനവുമായി ഈ നിർദേശം യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകാനും വിദേശ തൊഴിലാളികളുടെ കടന്നുകയറ്റം തടയാനുമുള്ള ദേശീയ ശ്രമങ്ങളെ ഈ ഭേദഗതി പിന്തുണക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിർദിഷ്ട ഭേദഗതി പാർലമെന്റിന്റെ പരിഗണനക്കും ചർച്ചകൾക്കും ശേഷമായിരിക്കും നടപ്പാക്കപ്പെടുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.