Breaking News

പ്രവാസകാലത്ത് കുഞ്ഞ് ജനിച്ചാൽ കുവൈത്തിൽ താമസാനുമതിയ്ക്ക് ഉടൻ രജിസ്ട്രേഷൻ; പ്രവാസികളുടെ റസിഡന്‍സി നിയമത്തിന് അമീറിന്റെ അംഗീകാരം.

കുവൈത്ത്‌ സിറ്റി : പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പരിഷ്കരിച്ച റസിഡൻസി നിയമത്തിന് കുവൈത്ത്‌ അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹിന്റെ അംഗീകാരം നൽകി.2024 ലെ 114–ാം നമ്പർ അമിരി ഉത്തരവിൽ 7 അധ്യായങ്ങളിലായി  36 ആര്‍ട്ടിക്കിള്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്   1959-ലെ നിയമത്തിലെ പോരയ്മകള്‍ പരിഹരിച്ച് പുതിയ വെല്ലുവിളികളെ തരണം ചെയ്യാന്‍ ഉതകുന്ന തരത്തിലുള്ളതാണ് പരിഷ്‌ക്കരിച്ച പതിപ്പ്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.  
 ∙ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ 
പ്രവാസികൾ രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുമ്പോൾ കാലാവധിയുള്ളതും സാധുതയുള്ളതുമായ പാസ്പോർട്ട് അല്ലെങ്കിൽ സ്വദേശങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നുള്ള രേഖ കൈവശമുണ്ടായിരിക്കണം എന്നും വ്യവസ്ഥയിൽ പറയുന്നു. എന്നാൽ ജിസിസി പൗരന്മാർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. 
രാജ്യത്തെ  പ്രവാസികൾക്ക് കുട്ടി ജനിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യാത്ത പക്ഷം ജനിച്ച് നാലു മാസം വരെയെ കുട്ടിക്ക് കുവൈത്തിൽ തുടരാൻ അനുമതിയുള്ളു. സന്ദര്‍ശക വീസയുടെ കാലാവധി പരമാവധി 3 മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞാല്‍ സന്ദര്‍ശകന്‍ രാജ്യം വിടണം. അല്ലാത്തപക്ഷം സ്‌പോണ്‍സര്‍ക്ക് എതിെര നടപടി ഉണ്ടാകും. വിദേശികളുടെ താമസ രേഖ കാലാവധി പരമാവധി അഞ്ചു വര്‍ഷമാണ്. നിക്ഷേപക വീസയിലുള്ളവര്‍ക്ക് 10 വര്‍ഷം വരെ റസിഡൻസി അനുവദിക്കും.
ഗാര്‍ഹിക വീസകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്തിന് പുറത്ത് 4 മാസത്തിൽ കൂടുതൽ തങ്ങണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി തേടിയിരിക്കണം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് 6 മാസമെന്ന കാലാവധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഗാര്‍ഹിക തൊഴിലാളി ജോലി വിട്ടു പോയാല്‍ രണ്ടാഴ്ചക്കുള്ളില്‍ സ്‌പോണ്‍സര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പരാതിപ്പെട്ടിരിക്കണം. 
വീസക്കച്ചവടം നടത്തുന്നവര്‍ക്കുള്ള  പിഴത്തുകയും തടവു കാലാവധിയും ഉയർത്തിയിട്ടുണ്ട്. റസിഡൻസി രേഖയുടെ  കാലാവധി കഴിഞ്ഞവരെയോ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്തവരെയോ ജോലിയില്‍  നിയമിച്ചാല്‍ ശിക്ഷ കനക്കും. റസിഡൻസി കാലാവധി കഴിഞ്ഞവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവരും കർശന ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.