Breaking News

പ്രവാചക നിന്ദ : ഇന്ത്യക്ക് താക്കീത് നല്‍കണമെന്ന് പാകിസ്ഥാന്‍ ; കടുത്ത അതൃപ്തി അറിയിച്ച് സൗദിയും ജിസിസി സെക്രട്ടറിയേറ്റും

മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ലോകരാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യക്ക് താക്കീ ത് നല്‍കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെ ഭരണ ത്തിനു കീഴില്‍ ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാ ണെന്നും ഇന്ത്യ യില്‍ മതസ്വാതന്ത്ര്യം നഷ്ടമായെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ന്യൂഡല്‍ഹി:പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൗദി അറേബ്യയും ജിസിസി സെക്രട്ടറിയേറ്റും. എ ല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളുടെടേതെന്ന് വ്യക്തമാക്കിയ സൗദി വിദേശകാര്യ മന്ത്രാല യം വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവിനെതിരെ പാര്‍ട്ടി സ്വീ കരിച്ച നിലപാടിനെ സ്വാഗതം ചെയ്തു.

അതേസമയം ലോകരാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യക്ക് താക്കീത് നല്‍കണമെ ന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും ഇന്ത്യയില്‍ മത സ്വാതന്ത്ര്യം നഷ്ടമായെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെ രീഫ് പറഞ്ഞു.

ഇന്ത്യയില്‍ ഇസ്ലാം മതത്തോടുള്ള വിദ്വേഷം വര്‍ധിച്ച് വരികയാണെന്ന് ശിരോവസ്ത്രം നിരോധിച്ച സംഭവം ഉദ്ധരിച്ച്കൊണ്ട് ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്റാഫ് പറഞ്ഞു. ഇന്ത്യന്‍ മുസ്ലിംകളുടെ സുരക്ഷയും അവകാശങ്ങളും അന്തസ്സും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അവരുടെ ആരാധനാലയ ങ്ങള്‍ സംരക്ഷിക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും, വിവാദ പരാമര്‍ശത്തില്‍ പ്രതിഷേ ധം രേഖപ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാ നങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. മതവികാരം വ്രണപ്പെട്ടതിനാല്‍ പ്രസ്താവന പിന്‍വലിക്കുകയാണെ ന്ന് നുപുര്‍ അറിയിക്കുകയും ചെയ്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.